വിവാഹശേഷം ആദ്യത്തെ വിശേഷം.!! പുതിയ സന്തോഷത്തിന് ആഢംബര വാഹനം സമ്മാനിച്ച് സഹോദരി; ബെൻസ് കുടുംബത്തിൽ അംഗമായി ഗായിക മഞ്ജരിയും.!! | Play Back Singer Manjari New Benz Car

Play Back Singer Manjari New Benz Car : മലയാളികളുടെ പ്രിയ ഗായികയാണ് മഞ്ജരി. 1986-ൽ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്, വളർന്നത് മസ്കറ്റിലാണ്. ചലചിത്രങ്ങളെ കൂടാതെ നിരവധി ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്. കിന്നരിപ്പുഴയോരത്ത് ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ പിന്നണി ഗായക നിരയിലേക്ക് കടന്നു വന്ന മഞ്ജരി അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെ 2005-ൽ മികച്ച ഗായികയ്ക്കുള്ള അവാർഡും ഉറുമിയിലെ ഗാനത്തിലൂടെ നിരവധി അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വാർത്തയറിഞ്ഞു ആവേശത്തിലായിരിക്കുകയാണ് ആരാധകർ. തന്റെ ഇൻസ്റ്റഗ്രം പേജ് വഴിയാണ് താരം തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹോദരി തന്നെ സന്തോഷിപ്പിക്കുന്നതിന് ആയി തനിക്ക് നൽകിയ സർപ്രൈസിനെക്കുറിച്ചാണ് മഞ്ജരി പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ സഹോദരി മഞ്ജരിക്ക് വിവാഹ സമ്മാനമായി ബി എം ഡബ്ലിയു വിന്റെ പുതിയ കാർ ആണ് സമ്മാനമായി നൽകിയത് . സഹോദരി തനിക്ക് നൽകിയ സമ്മാനത്തെക്കുറിച്ചുള്ള വിവരം മഞ്ജരി തന്റെ ഇൻസ്റ്റ പേജ് വഴിയാണ് പങ്കുവെച്ചത്.

വളർന്നുവരുമ്പോൾ എനിക്ക് നിന്നോട് നല്ല ദേഷ്യം തോന്നിയ സമയങ്ങളുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ നമ്മൾ വളർന്നുകഴിഞ്ഞപ്പോൾ നീയില്ലാതെ ഞാൻ എന്തുചെയ്യുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല. നന്ദി, ചേച്ചി എന്റെ സഹോദരിയാണ് ആ വ്യക്തി ഞാൻ അവളെ അറിയുന്നത് പോലെ അവൾക്കും എന്നെ ശരിക്കും അറിയാം എന്നാണ് മഞ്ജരി തന്റെ സഹോദരിയെ ക്കുറിച്ചു എഴുതിയത്. സഹോദരിമാർ തമ്മിലുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ,അഭിനന്ദനങ്ങൾ, സ്നേഹത്തിന്റെ അടയാളമാണ് ഈ സമ്മാനം തുടങ്ങി നിരവധി കമന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിൽ  നിറയുന്നത്.

2/5 - (1 vote)