പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രത്തെ കുറിച്ച് പ്രേക്ഷകരെ അറിയിച്ച് ചലചിത്രത്താരം ഐശ്വര്യലക്ഷ്മി !!!

പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രത്തിലെ കുറിച്ച് പ്രേക്ഷകരെ അറിയിച്ച് ചലചിത്രത്താരം ഐശ്വര്യ ലക്ഷ്മി. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അർച്ചന 31 നോട്ട് ഔട്ട് എന്നാണ് ചിത്രത്തിന്റെ പേര്.

അഖിൽ അനിൽകുമാറാണ് സംവിധായകൻ. കഥയും അദ്ദേഹത്തിന്റേതാണ്. നായിക പ്രാധാന്യമുള്ള ചിത്രമാണിതെന്ന് താരം വെളിപ്പെടുത്തുന്നു. മാർട്ടിൻ പ്രക്കാട്ട് സിബി ചാവറ രഞ്ജിത്ത് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിൽ ഒരു കരുത്തുറ്റ കഥാപാത്രമാണ് താരത്തിന്റേത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ചിത്രത്തിന് അപർണ്ണ ബാലമുരളി, അനുപമ പരമേശ്വരൻ തുടങ്ങി നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്.

താരത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച താരമാണ് ഐശ്വര്യലക്ഷ്മി. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളിലെ നാട്ടിലൊരുടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തിലേയ്ക്ക് എത്തിയത്. അൽത്താഫ് സാലിമാണ് ചിത്രത്തിന്റെ സംവിധായകൻ. നിവിൻ പോളിയാണ് ചിത്രത്തിന്റെ നായകൻ. ഈ സിനിമ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ആദ്യ ചിത്രത്തിന്റെ വിജയത്തിനു ശേഷം ഐശ്വര്യ ലക്ഷ്മിയെ മലയാളത്തിലെ ഭാഗ്യതാരമാക്കി മാറ്റുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ മായാനദി എന്ന ചിത്രം പ്രേക്ഷകർ ഇരു കൈയ്യു നീട്ടി സ്വീകരിച്ചിട്ടുണ്ട്. തുടർന്ന് റിലീസായി പൃത്ഥിരാജ് നായകനായ ബ്രദേഴ്‌സ് ടേയും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചലച്ചിത്രത്താരം കലാഭവൻ ഷാജോണായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹം ആദ്യമായി സംവിധാനെ ചെയ്ത ചിത്രമായിരുന്നു അത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications