പേർളിയുടെ അഞ്ചാം മാസം ഫോട്ടോഷൂട്ട് വിശേഷം ഇങ്ങനെ.😍😍

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് പേർളിയും ശ്രീനിഷും. ഇവരുടെ എല്ലാ വിശേഷങ്ങളും അപ്പപ്പോൾ തന്നെ ആരധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹവും ഗർഭിണിയായ വർത്തയുമെല്ലാം സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നുരുന്നു. ഗര്ഭിണിയായതിനു ശേഷം എല്ലാ വിവരങ്ങളും പേർളി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ അറിയിക്കാറുണ്ട്.

ഗർഭാവസ്ഥയിൽ ഇരുവരും നടത്തിയ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ അഞ്ചാം മാസത്തിലെ ചിത്രവും പേർളി നവമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അതോടൊപ്പം ഒരു കുറിപ്പും. ഒരു പുതിയ അതിഥിയെ ലോകത്തേക്ക് കൊണ്ടുവരാൻ ദൈവം നിയോഗിച്ച ഭാഗ്യമുള്ള കപ്പിൾസ് ആണ് ഞങ്ങൾ എന്നാണ് കുറിച്ചിരിക്കുന്നത്.

മുമ്പത്തെതിനെക്കാൾ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. ഒരു നല്ല അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോൾ. ബേബിക്കുവേണ്ടി ഞാനിപ്പോൾ പാട്ടുകൾ പാടുന്നു. കൂടുതൽ നല്ല ഗാനങ്ങൾ ആസ്വദിക്കുന്നു.ഈ ചിത്രങ്ങൾ പകർത്തിയത് കുഞ്ഞിന്റെ അച്ഛൻ ശ്രീനിഷ് തന്നെ എന്ന് കൂടി പറഞ്ഞാണ് പേർളി കുറിച്ചിരിക്കുന്നത്.

ആരധകർ ഫോട്ടോയും കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം പുതിയ ചിത്രത്തിനും അതോടൊപ്പം പുതിയ അഥിതിക്കും ആശംസകൾ കൂടി നേരുന്നു. പേർളിയുടെ അഞ്ചാം മാസിലെ ഫോട്ടോഷൂട്ട് വിശേഷങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർസ്വീകരിച്ചിരിക്കുന്നു. credit: Beauty Vibes