ഇത്ര എളുപ്പമാണോ ഗുലാബ് ജാമുൻ ഉണ്ടാക്കാൻ!! മധുരമൂറുന്ന ഗുലാബ് ജാമുൻ 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌😋

ഇത്ര എളുപ്പമാണോ ഗുലാബ് ജാമുൻ ഉണ്ടാക്കാൻ!! സോഫ്റ്റായ ഗുലാബ് ജാമുൻ 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌😋 ഗുലാബ് ജാമുന്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണിത്. വളരെ എളുപ്പത്തിലും രുചിയോടെയും തയ്യാറാക്കാവുന്ന വിഭവം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ

  • പാൽ പൊടി – 1 കപ്പ്
  • മൈദ – അര കപ്പ്‌
  • സോഡാ പൊടി – കാൽ ടീസ്പൂൺ
  • തൈര് – 2 ടേബിൾസ്പൂൺ
  • നെയ്യ് – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • പഞ്ചസാര – 2 കപ്പ്‌
  • വെള്ളം – 2 കപ്പ്‌
  • ഏലക്ക – 2 എണ്ണം
  • ചെറുനാരങ്ങാ നീര് – 1 ടേബിൾസ്പൂൺ

തയാറാകുന്നവിധം

ഒരു അരിപ്പയിൽ പാൽ പൊടി, മൈദ, സോഡാ പൊടി, ഉപ്പ് എന്നിവ ഇട്ട് അരിച്ചെടുക്കണം. ശേഷം തൈര്, നെയ്യ് ഇവ ഒന്ന് യോജിപ്പിക്കണം. അരിച്ചു വച്ച മൈദ പാൽപ്പൊടി മിശ്രിതത്തിൽ യോജിപ്പിച്ചുവച്ച തൈരും നെയ്യും ചേർത്ത് കുഴക്കണം. ഇത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കണം. അടുത്തതായി പഞ്ചസാര പാനി തയാറാക്കിയെടുക്കുക. ഇനി കുഴച്ചുവച്ച മാവ്‌ ഓയിലിൽ വറുത്തെടുത്തു കോരാം ശേഷം പഞ്ചസാര പാനിയിൽ ചേർക്കാം. നല്ല രുചിയുള്ള ഗുലാബ് ജാമുൻ തയാർ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus