ഈ ഇല മതി വണ്ണംശരീരം മെലിയും, മുഖം മിന്നും, മുടി തറ തട്ടും, ഷുഗര്‍ രോഗം കാണാതെ പോകും…

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു.

മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു.

ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ്. പേരക്കയിൽ വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് പേരക്ക നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.

പേരയ്ക്കയിലെ പോഷക മൂല്യം പഴുത്ത 100 ഗ്രാം പേരക്കയിൽ ഊർജ്ജം 112 കിലോ കാലറി, പഞ്ചസാരകൾ 5 ഗ്രാം, നാരുകൾ 3.7 ഗ്രാം, കൊഴുപ്പ് 0.5 ഗ്രാം, മാംസ്യം 0.8 ഗ്രാം, ജീവകം സി 230 മില്ലി ഗ്രാം, ജീവകം ബി വർഗ്ഗം 0.32 മില്ലി ഗ്രാം, കരോട്ടീൻ 435 മില്ലി ഗ്രാം, പൊട്ടാസ്യം 430 മില്ലി ഗ്രാം, കാത്സ്യം 13 മില്ലി ഗ്രാം, ഇരുമ്പ് 0.4 മില്ലി ഗ്രാം