മുടികൊഴിച്ചിൽ | താരൻ| മുഖക്കുരു എന്നിവ എളുപ്പത്തിൽ മാറാൻ പേരയില

പോഷകസമൃദ്ധവും പല രോഗങ്ങൾക്കുമുള്ള ഔഷധവുമാണ് പേരയ്ക്ക. പേരയ്ക്ക വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷ്യവസ്തുക്കളിലൊന്നാണ്.പേരയ്ക്ക ഇലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. അതിസാരം, മുഖക്കുരു, ചര്‍മ്മത്തിലെ കറുത്തപാടുകള്‍ എന്നിവ നീക്കം ചെയ്യാന്‍ പേരയില സഹായിക്കും. പേരയിലയിലെ ആന്‍റി സെപ്റ്റിക് ഘടകം മുഖക്കുരു ഉണ്ടാക്കാനിടയാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കും.

തലമുടിയ്ക്കും, ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ് പേരയില. ഇതിലുള്ള വൈറ്റമിന്‍ ആണ് വിറ്റാമിന്‍ ബി. ഈ വിറ്റാമിന്‍ തന്നെയാണ് തലമുടിയ്ക്ക് ഏറ്റവും പ്രയോജനപ്രദമായതും. പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോടില്‍ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

പേരയില കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം. മുടിയ്ക്കു സ്വാഭാവിക രീതിയില്‍ തിളക്കം നല്‍കാനും മുടിവേരുകള്‍ക്ക് ബലം നല്‍കാനും പേരയിലയുടെ നീര് നല്ലതാണ്.

പേരയില അരച്ചു തലയില്‍ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്. തൊടിയില്‍ നില്‍ക്കുന്ന ഇവന്‍ കൊളസ്‌ട്രോളിനെ തുരത്തും. ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്‌നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.