പേരക്ക കഴിക്കുന്നവർ ഇതറിയുക…!

ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക ധാതുസമ്ബത്തിന്റെ ഒരു പവര്‍ഹൗസ് എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും വിറ്റാമിന്‍-സി, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ യഥേഷ്ടം നല്‍കാന്‍ കഴിയുന്നതാണ്. മാംഗനീസിന്റെ സാന്നിധ്യവും ഇതില്‍ കൂടുതലാണ്.

രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴയുന്ന വിധത്തില്‍ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ നിന്ന് ലഭിക്കും കണ്ടാല്‍ കുഞ്ഞനാണെങ്കിലും വിറ്റാമിന്‍-സി, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ യഥേഷ്ടം നല്‍കാന്‍ കഴിയുന്നതാണ്. മാംഗനീസിന്റെ സാന്നിധ്യവും ഇതില്‍ കൂടുതലാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴയുന്ന വിധത്തില്‍ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ നിന്ന് ലഭിക്കും.

ഒരു വാഴപ്പഴം കഴിക്കുന്നതിന് തുല്യമാണ് പേരക്ക കഴിക്കുന്നതും. പേരക്ക കഴിക്കുന്നതുകാരണം ശരീരത്തില്‍ ജലത്തിന്റെ അളവ് സംരക്ഷിച്ചു നിര്‍ത്താനും കഴിയും. ഓറഞ്ചിലുള്ളതുപോലെ വിറ്റാമിന്‍-സിയുടെ അളവ് പേരക്കയിലും ധാരാളമുണ്ട്. നാല് ഒറഞ്ച് കഴിക്കുന്നതിന് തുല്യമാണ് ഒരു പേരക്ക തിന്നുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അണുബാധ തടയുന്നതിനും ഈ പഴം വളരെ ഗുണം ചെയ്യുന്നുണ്ട്. ലൈസോപിന്‍, ക്വര്‍സിറ്റിന്‍, വിറ്റാമിന്‍-സി, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയുള്ളതുകാരണം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പേരക്കക്ക് കഴിയും.

ഗര്‍ഭാശ-സ്തനാര്‍ബുധങ്ങളെ തടയാന്‍ ഏറ്റവും നല്ല ഔഷധമായിട്ടും പേരക്കയെ കണക്കാക്കാമെന്നും ശാസ്ത്രലോകം പറയുന്നു. നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക.അതുകാരണം ഡയബറ്റിക്കിനെ തടയാന്‍ ഇത് ഏറ്റവും ഗുണകരമാണ്. പഞ്ചസാരയുടെ അളവ് കുറക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ശരീരത്തിലെ പൊട്ടാസ്യത്തിന്റേയും സോഡിയത്തിന്റേയും അളവ് തുല്യമാക്കി നിര്‍ത്താന്‍ പേരക്കക്ക് കഴിയും. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നതുപോലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇതിന് കഴിയും.