ബേബി ഷവറിനിടെ സർപ്രൈസ് നൽകി ശ്രീനിഷ്, കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷങ്ങളോടെ പേളിയുടെ ബേബി ഷവർ!!!

0

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് പേളിമാണിയും ഭർത്താവും നടനുമായ ശ്രീനിഷും. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതും പ്രണയത്തിലാവുന്നതും.

പിന്നീട് ഏറെ ആഘോഷങ്ങളോടെയാണ് ഇവരുവരും വിവാഹിതരായത്. ഇപ്പോൾ കുടുംബത്തിലെ കുഞ്ഞതിഥിയ്ക്കായി കാത്തിരിക്കുയാണ് പേളിയും ശ്രീനിഷും. സോഷ്യൽമീഡിയയിൽ വളരെ സജ്ജീവമാണ് ഇരുവരും. തങ്ങളുടെ വിവശേഷങ്ങൾ എല്ലാം തന്നെ അവർ പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്ന പേളിയുടെ ബേബി ഷവർ. മഴവിൽ നിറത്തിലുള്ള ഉടുപ്പിൽ അതീവ സുന്ദരിയായാണ് പേളി എത്തിയത്. ബേബി ഷവറിനിടെ പേളിയ്ക്ക് ഒരു കിടിലൻ സർപ്രൈസുമായാണ് ശ്രീനിഷ് എത്തിയത്.

നാളെ രാവിലെ തന്നെ ഷൂട്ടിന് തിരിച്ച് ചെല്ലണം എന്ന് പറഞ്ഞത് കേട്ട് അവളുടെ പ്രതികരണം വിലമതിയ്ക്കാനാവാത്തതാണെന്നാണ് ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പേളിയ്ക്ക് ഇതിനോടകം തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.