ഒരു ഇന്ത്യക്കാരി ആയതിൽ അഭിമാനിക്കുന്നു!! രണ്ടു വയസ്സുകാരി ഞെട്ടിച്ചുകളഞ്ഞല്ലോ; എന്ത് ക്യൂട്ട് ആണ് നില മോൾ | Pearle Maaney Srinish Aravind Daughter Nila Baby Flag Hoisting Malayalam

Pearle Maaney Srinish Aravind Daughter Nila Baby Flag Hoisting Malayalam : നില ബേബിയെ അറിയാത്ത ആരാണുള്ളത്? സോഷ്യൽ മീഡിയ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കുട്ടിത്താരമാണ് ഇന്ന് നില ബേബി. ബിഗ്ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇവരെ സ്നേഹപൂർവം വിളിക്കുന്നത്. 2021 മാർച്ച് 20നായിരുന്നു ഇവരുടെ കുഞ്ഞായി നിലബേബി ജനിക്കുന്നത്. പിന്നീടങ്ങോട് പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നില ബേബി ആയിരുന്നു. ഇപ്പോഴിതാ ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ദേശീയ പതാകയും പിടിച്ച് നിൽക്കുന്ന നില ബേബിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പേളി തന്നെയാണ് ഈ ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ കുഞ്ഞ് സെലിബ്രിറ്റി തന്നെയാണ് പേളിഷിന്റെ നില ബേബി. കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കകം മകള്‍ക്ക് വേണ്ടി ശ്രീനിയും പേളിയും ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. നിലയുടെ ഓരോ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളും ചിത്രങ്ങളും ആ പേജിലൂടെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്യുന്നു.

പേളി മാണി – ശ്രീനിഷ് അരവിന്ദ് ദമ്പതികള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും വീഡിയോകളും കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ. ഒട്ടേറെ ആരാധകരാണ് ഇപ്പോൾ നില ബേബിയുടെ പുതിയ ചിത്രത്തിന് താഴെ കമ്മന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ഇന്ത്യക്കാരി എന്ന നിലയിൽ അഭിമാനിക്കുന്നു എന്ന് കൊച്ചുകുഞ്ഞുങ്ങൾ പോലും പറയുമ്പോൾ അത്‌ വലിയ അഭിമാനമേറിയ കാര്യം തന്നെ എന്ന് പ്രേക്ഷകരും ഉച്ചത്തിൽ പറയുന്നു.

Rate this post