നിറവയറിൽ കുഞ്ഞിനെയും എടുത്ത് റേച്ചൽ മാണി കിടിലൻ ഡാൻസ്.!! ഒരു വയസുകാരനെ എടുത്ത് 7 മാസം ഗർഭിണിയായ റേച്ചലിന്റെ മിന്നും പ്രകടനം; | Pearle Maaney Sister Rachel Ruben Pregnancy Dance Viral Malayalam

Pearle Maaney Sister Rachel Ruben Pregnancy Dance Viral Malayalam : മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച അവതാരികയാണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ അവതാരികയായി എത്തിയതോടെയാണ് പേളിയെ മലയാളികൾ അടുത്തറിയുന്നത്. അതിനുശേഷം ബിഗ് ബോസ് ഹൗസിൽ എത്തിയ പേളി ശ്രീനിഷുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും ഒക്കെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ എന്നും സജീവമായിട്ടുള്ളതും ആരാധകർ ഏറെയുള്ളതുമായ താരമാണ് പേളിയുടെ സഹോദരി റേച്ചൽ മാണി ചേച്ചി ആങ്കറിങ്ങിൽ തന്റെ സ്ഥാനം കണ്ടെത്തിയപ്പോൾ ഡിസൈനിങ്ങിൽ ചുവടുറപ്പിക്കുവാൻ ആണ് റേച്ചൽ ആഗ്രഹിച്ചത്. ഫോട്ടോഗ്രാഫറായ റൂബിനാണ് റേച്ചലിന്റെ കഴുത്തിൽ മിന്നു ചാർത്തിയിരിക്കുന്നത്. വിവാഹവും ആദ്യത്തെ കുഞ്ഞിന്റെ വരവും തുടർന്നുള്ള ആഘോഷങ്ങളും ഒക്കെ റേച്ചൽ നിരന്തരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മറ്റുള്ളവരെ അറിയിക്കാറുണ്ട്.

ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സ് ആകും മുമ്പേ താൻ രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം റേച്ചൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ കുഞ്ഞു ജനിച്ചപ്പോൾ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് ഉറക്കമാണെന്നാണ് റേച്ചൽ പറയുന്നത്. പോസ്റ്റ് പാർട്ടം വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയെന്നും 60 ദിവസത്തെ പ്രസവരക്ഷ ചെയ്തിരുന്നു എന്നും റേച്ചൽ മുൻപ് ഒരു വീഡിയോയിലൂടെ വ്യക്തമാക്കുകയുണ്ടായിരുന്നു. ഇപ്പോൾ രണ്ടാമതും അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചതോടൊപ്പം റേച്ചൽ സോഷ്യൽ മീഡിയയിലും വളരെയധികം ആക്ടീവ് ആയിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി സാറാ ഷേപ്പ് വെയറിന്റെ മെറ്റേണിറ്റി വസ്ത്രങ്ങൾ അണിഞ്ഞുള്ള റേച്ചലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗർഭിണികൾക്ക് ധരിക്കാൻ വളരെയധികം കംഫർട്ട് നൽകുന്നതാണ് വസ്ത്രം എന്ന് റേച്ചലിന്റെ വീഡിയോ കാണുന്ന ഏതൊരാൾക്കും മനസ്സിലാകും. ആദ്യം മകനെ എടുത്തുകൊണ്ടും പിന്നെ ഒറ്റയ്ക്ക് ഓടിയും നിന്നും ഇരുന്നും ഒക്കെ വസ്ത്രത്തിന്റെ കംഫർട്ട് ആസ്വദിക്കുന്ന താരത്തെ വീഡിയോയിൽ കാണാം.റേച്ചലിനെ പോലെ തന്നെ താരത്തിന്റെ ഗർഭാവസ്ഥയിലുള്ള മാറ്റങ്ങളും നിമിഷങ്ങളും താരത്തിന്റെ ആരാധകരും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

Rate this post