ക്യാമറാമാൻ ശ്രീനിക്കൊപ്പം പേർളിയും നിലയും; അമ്മയെപ്പോലെ തന്നെ മകളും സ്റ്റൈലിഷ് പോസിങ്ങിൽ ഒരു രക്ഷയും ഇല്ല… | Pearle Maaney Share Mummy and Daughter Time With Nila Baby Malayalam

Pearle Maaney Share Mummy and Daughter Time With Nila Baby Malayalam : മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണല്ലോ പേർളിയും ശ്രീനിയും. തന്റെ സ്വതസിദ്ധമായ രീതിയിലുള്ള അഭിനയത്തിലൂടെയും അവതരണത്തിലൂടെയും നിരവധി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാനും പേർളിക്കു സാധിച്ചിരുന്നു. ബിഗ് ബോസിനുള്ളിൽ പൂവിട്ട പ്രണയത്തിലൂടെയായിരുന്നു പേർളിയും ശ്രീനിയും ഒന്നിക്കുന്നത്.

തുടർന്നിങ്ങോട്ട് ഇരുവരുടെയും വിവാഹ ശേഷം ഇവരുടെ ഏതൊരു വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. മാത്രമല്ല ഇരുവരുടെയും ഇടയിലേക്ക് ഏറെ വൈകാതെ തന്നെ നില ബേബി കൂടിയെത്തിയതോടെ ഈ താര ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ പേർളി തന്റെ വിശേഷങ്ങളും മറ്റും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മാത്രമല്ല തന്റെ യാത്രകളും നില ബേബിയുടെ വിശേഷങ്ങളും എല്ലാം തന്റെ യൂട്യൂബ് ചാനൽ വഴി യഥാസമയം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മാത്രമല്ല താരങ്ങളുടെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളും റീൽസ് വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ പേർളി പങ്കുവച്ച ലേറ്റസ്റ്റ് ചിത്രങ്ങളാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി കൊണ്ടിരിക്കുന്നത്. മോഡേൺ കോസ്റ്റ്യൂമിലും സ്റ്റൈലിഷ് ലുക്കിലും നില ബേബിയോടൊപ്പം ഉള്ള ചിത്രമായിരുന്നു താരം പങ്കുവച്ചിരുന്നത്.

ഈയൊരു ചിത്രത്തിൽ നില ബേബിയുടെ ക്യൂട്ട് ലുക്കിലുള്ള പോസിംഗ് തന്നെയായിരുന്നു ഏറെ ശ്രദ്ധാ കേന്ദ്രം. അമ്മയെപ്പോലെ തന്നെ മകളും സ്റ്റൈലിഷ് പോസിങ്ങിൽ ഒരു രക്ഷയും ഇല്ല, നില ബേബി ഇത്രയൊക്കെ വലുതായോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ. ഈയൊരു ചിത്രങ്ങൾ ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിൽ താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്.