പേർളിയുടെ അല്ലെ മകൾ.!! ഏത് വേഷവും പുല്ലു പോലെ കൈകാര്യം ചെയ്തോളും; അമ്മ ഒപ്പിച്ച പണിയിൽ സുന്ദരിയായി നിലു ബേബി.!! | Pearle Maaney Share Meet Miss Ambujam Video Of Nila Sreenish

Pearle Maaney Share Meet Miss Ambujam Video Of Nila Sreenish : നടിയും മോഡലും അവതാരകയുമൊക്കെയായി മീഡിയയിൽ തിളങ്ങുന്ന താരമാണ് പേളി മാണി. അനേകം ഫാൻസും ഫോള്ളോവേഴ്‌സും ഉള്ള സോഷ്യൽ മീഡിയ താരം കൂടിയാണ് പേളി. എന്നാൽ ഇപ്പോൾ പേളിയുടെ വീട്ടിൽ പേളിയെക്കാൾ വലിയൊരു താരമുണ്ട്. അത് മാറ്റാരുമല്ല പേളിയുടെ മോൾ നില ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. കുഞ്ഞു കുഞ്ഞു കുസൃതിതികളുമായി ഈ ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ നില ബേബിക്ക് കഴിഞ്ഞു.

ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായി പേളി എത്തിയപ്പോൾ ആണ് താരത്തിനു കൂടുതൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. പേർളിയുടെ ഐഡന്റിറ്റി എന്ന് പറയുന്നത് തന്നെ അവരുടെ ചുരുണ്ട മുടിയാണ്. നിരവധി സ്റ്റേജ് ഷോകളിലും പേർളി അവതാരകയായി തകർത്തിട്ടുണ്ട്. മലയാളം തെലുങ്ക് ഹിന്ദി തമിഴ് ഭാഷകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും നടിക്ക് ലഭിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ലുഡോ എന്ന ഹിന്ദി ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് പേളി ചെയ്തത്. ബൈക്ക് ഓടിക്കാൻ ഒരുപാടിഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണ് പേളി.

ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്തി കൂടിയായിരുന്ന പേളി. ബിഗ്‌ബോസ് വേദിയിലേക്ക് വന്നത് തന്നെ ബുള്ളറ്റ് ഓടിച്ചു കൊണ്ടാണ്. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിന്റെ ഫസ്റ്റ് റണ്ണറപ്പ് കൂടിയാണ്. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിൽ കൂടുതൽ ഹിറ്റ് ആയതും പ്രേക്ഷകർ നെഞ്ചോട് ചേർത്തതുമായ പ്രണയം ആയിരുന്നു പേർളിയുടെയും ശ്രീനീഷിന്റെയും. മിനിസ്‌ക്രീൻ ആർട്ടിസ്റ്റ് ആയ ശ്രീനിഷ് അരവിന്ധും പേളിയും ബിഗ്‌ബോസ് ഷോയിൽ വെച്ചാണ് കണ്ടതും പ്രണയത്തിലായതും. ഷോ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു.

ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിലു ബേബിയുടെ ജനനവും സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ പേളിയുടെ യൂട്യൂബ് വീഡിയോകളിൽ എല്ലാം നിലു ബേബിയും ഉണ്ട്. നിലു ബേബിയുടെ പുതിയ മെയ്ക്ക് ഓവർ വീഡിയോ ആണ് പേളി പുതിയതായി പങ്ക് വെച്ചത്. കുളി കഴിഞ്ഞു തോർത്തൊക്കെ കെട്ടി സാരി ഉടുത്തു ക്യൂട്ട് ആയി നിൽക്കുന്ന നിലു ബേബിയെ ആണ് വീഡിയോ യിൽ കാണാൻ കഴിയുന്നത്. ഒരുപാടു ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Rate this post