പേർളിയുടെ ആലുവ വീട്ടിൽ അടാർ ആഘോഷം!! അമ്മമ്മയ്ക്ക് നിള മോൾടെ പിറന്നാൾ സർപ്രൈസ് കണ്ടോ!? അമ്മക്ക് നൂറു പെർളിയുടെ പിറന്നാൾ ഉമ്മകൾ… | Pearle Maaney Mother Birthday Celebration Malayalam

Pearle Maaney Mother Birthday Celebration Malayalam:സോഷ്യൽ മീഡിയയിൽ മുൻ നിരയിൽ നിൽക്കുന്ന സെലിബ്രിറ്റിയാണ് പേളി മാണി. താരം അഭിനയവും ചാനലുമൊക്കെയായി ഇപ്പോൾ സജീവമാണ്. പേളിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത് ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ്. താരത്തിന്റെ ഭർത്താവും നടനും കൂടിയായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായത് ബിഗ് ബോസ് ഷോയില്‍ വെച്ചായിരുന്നു. പേളി യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി തന്റെ വിശേഷങ്ങളെല്ലാം എല്ലായ്‌പോഴും പങ്കിടാറുണ്ട്.
പേളിയുടെ മാതാപിതാക്കളും സഹോദരി ആയ റേച്ചലും ഭര്‍ത്താവ് റൂബനുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിൽ പങ്കെടുത്ത താരം ഷോയില്‍ പങ്കെടുക്കവെ അച്ഛന്‍ മാണി പോളുമായും അമ്മ മോളി മാണിയുമായുള്ള തന്‍റെ അടുപ്പത്തെക്കുറിച്ച് മനസ് തുറന്നിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അമ്മ മോളി മാണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന പേളി മാണിയുടെ പോസ്റ്റ് ആണ്.

അമ്മയുടെ നെറ്റിയിൽ ചുംബിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. “ഹാപ്പി ബർത്ത് ഡേ അമ്മ യു ആർ മൈ ബ്രൈറ്റസ് സ്റ്റാർ മൈ ബെസ്റ്റി ആൻഡ് മൈ ഫോർ എവർ ഫസ്റ് ലവ്, ഐ ലവ് യു സൊ മച്ച് “
നിരവധി ആരാധകരാണ് പേളി മാണിയുടെ അമ്മയ്ക്ക് ആശംസകളുമായി എത്തിയത്.
‘ഹാപ്പി ബര്ത്ഡേ അമ്മ, ഹാപ്പി ബര്ത്ഡേ ആന്റി എന്നിങ്ങനെ നിരവധി കമന്റുകളും കാണാം ‘.
തന്റെ മകൾ നില ശ്രീനിഷും സോഷ്യൽ മീഡിയയിൽ സജീവമാണ്. പേളിയും തന്റെ ഭർത്താവുമാണ് നില യുടെ അക്കൗണ്ട് മാനേജ് ചെയ്യുന്നത്. നിലയുടെ അക്കൗണ്ടിലൂടെയും അമ്മാമക്ക് ബര്ത്ഡേ വിഷസ് അറിയിച്ച് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ‘ ഹാപ്പി ബർത്ത് ഡേ അമ്മമ്മ, താങ്ക്യൂ ഫോർ മീ കോൺസ്റ്റന്റലി മേക്കിങ് ഷുവർ മൈ ടമ്മി ഈസ് ഫുൾ” എന്നാണ് ഈ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.