രണ്ടു ഗർഭിണികൾ.!! പ്രസവത്തിന് ദിവസങ്ങളെ മാത്രം; നിറ വയറിൽ ലുലു മാളിൽ ചുറ്റി കറങ്ങി പേർളിയും റേച്ചലും.!! | Pearle Maaney Daughter Nila Baby Tarin Trip

Pearle Maaney Daughter Nila Baby Tarin Trip : രജനികാന്തിന്റെ ജയിലർ മൂവി കാണാൻ ലുലുമാളിൽ എത്തിയിരിക്കുകയാണ് പേളി മാണിയും കുടുംബവും. പേളി മാത്രമല്ല പേളിയുടെ കുടുംബവും പേളിയോടൊപ്പം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പേളിയെക്കാൾ ആരാധകരുള്ള താരമാണ് ഇപ്പോൾ നിലു ബേബി. നിലുവിന്റെ വീഡിയോകളും ഫോട്ടോസുമെല്ലാം വേഗം തന്നെ വൈറൽ ആകാറുമുണ്ട്.

ഒരുപാട് ആരാധകരും ഫോള്ളോവേഴ്‌സും ഉള്ള അവതാരകയാണ് പേളി മാണി. അവതാരക മാത്രമല്ല മോഡലും നടിയുമൊക്കെയാണ് താരം. പേളിയുടെ ചുരുണ്ട മുടിയാണ് താരത്തിന്റെ ഐഡന്റിറ്റിയാണ്. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരക ആയി എത്തിയപ്പോൾ ആണ് പേളി കൂടുതൽ പ്രശസ്തയക്കുന്നത്. പിന്നീട് അനേകം ടീവി ഷോകൾ താരം അവതരിപ്പിച്ചു ഒ ടി ടി റിലീസ് ആയ ലുഡോ എന്ന ബോളിവുഡ് ചിത്രത്തിലും താരം നായികയായി.

ബിഗ്‌ബോസ് മലയാളത്തിന്റെ മത്സരാർത്ഥി കൂടിയാണ് പേളി. ബിഗ്‌ബോസിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പ്രണയജോഡികൾ ആയിരുന്നു പേളിയും ശ്രീനിയും. ബിഗ്‌ബോസിന് ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു. നിലു ബേബി ജനിച്ചതിൽ പിന്നെ അഭിനയവും അവതരണവും നിർത്തി വെച്ചിരിക്കുകയായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം.

യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം താരങ്ങൾ പങ്ക് വെയ്ക്കാറുമുണ്ട്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് താരങ്ങൾ. പേളി മാത്രമല്ല പേളിയുടെ സഹോദരി റെയ്ച്ചലും രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പേളിയും റേച്ചലും ഒരുമിച്ചാണ് സിനിമ കാണാൻ പോയത്. ലുലുമാളിൽ സിനിമ കാണാൻ എത്തിയ നിലു ബേബിയും റേച്ചലിന്റെ കുട്ടിയും കൂടി കാർ ഓടിച്ച്ചു കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

Rate this post