നിലു ബേബിയുടെ ടഫ് സ്റ്റെപ്‌സ്.!! പേർളിയെ കടത്തി വെട്ടും മകൾ; മമ്മിയെ തോല്‍പ്പിച്ചെന്ന ഭാവത്തില്‍ നിളയും ചിരിച്ച് മണ്ണ് കപ്പി ശ്രീനിഷും.!! | Pearle Maaney Daughter Nila Baby Dance Video Viral
Pearle Maaney Daughter Nila Baby Dance Video Viral : ബിഗ് ബോസ് എന്ന മലയാളം ടെലിവിഷൻ പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ താര ദമ്പതികളാണ് ശ്രീനിഷും പേർളി മാണിയും. ഇരുവർക്കും ഒപ്പം മകൾ നിലയും സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി താരമാണ്. ജനനം മുതലേ മലയാളികളുടെ സ്വന്തം കുഞ്ഞായി മാറിയ താരമാണ് നില.
ഫാൻസിന്റെയും ഫോളോവേഴ്സിനെയും കാര്യത്തിൽ മാതാപിതാക്കളെക്കാളും ഒരുപാട് മുന്നിലാണ് നില. നിലു ബേബിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും പേർളി തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. നിലയുടെ ഓരോ കുഞ്ഞു കുഞ്ഞു കുസൃതികളും ക്യൂട്ട് വീഡിയോസും പേർളി തന്റെ സോഷ്യൽ മീഡിയ പേരിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
അവയെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്യും. യുട്യൂബിലും സോഷ്യൽ മീഡിയയിലും ഒരു പോലെ സജീവമായിട്ടുള്ള താര ദമ്പതികൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പേർളി മാണി തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെച്ച ഒരു റീൽ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. മകൾ നില ജെയ്ലർ സിനിമയിലെ “കാവാലാ” ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് താരം തന്റെ പേജിലൂടെ പോസ്റ്റ് ചെയ്തിട്ടുള്ളത്.
രണ്ടു വയസ്സുകാരിയുടെ ഡാൻസ്, നിലയുടെ ഇപ്പോഴത്തെ ഫേവറേറ്റ് സോങ്, എന്ന് അടിക്കുറിപ്പിനൊപ്പം ആണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അമ്മ രജനികാന്ത് ഫാൻ ആണെന്നും പേർളി മെൻഷൻ ചെയ്തിട്ടുണ്ട്. വളരെ മനോഹരമായി ഡാൻസ് ചെയ്യുന്ന കുട്ടിത്താരത്തിന്റെ വീഡിയോയ്ക്ക് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസയുമായി എത്തിയിട്ടുള്ളത്. ഐഡിയൽ കപ്പിൾ എന്നാണ് പേർളിയെയും ശ്രീനിഷിനെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. പേർളിക്കും ശ്രീനിഷിനുമുള്ളതിനേക്കാൾ ആരാധകർ ഇപ്പോൾ മകൾ നിലയ്ക്കുണ്ട്.