ഇന്ത്യക്കാരി ആയതിൽ അഭിമാനിക്കുന്നു.!! രണ്ടു വയസ്സുകാരി ഞെട്ടിച്ചുകളഞ്ഞല്ലോ; അമ്മമാർ ഗർഭിണി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മക്കൾ.!! | Pearle Maaney Daughter Independence Day Celebration

Pearle Maaney Daughter Independence Day Celebration : ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ആഘോഷിക്കുന്ന ഒരു ദിവസമാണ് സ്വാതന്ത്ര്യ ദിനം. വൈവിധ്യങ്ങൾ മുഖമുദ്രയായ നമ്മുടെ രാജ്യത്തെ ജനങ്ങൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ചുരുക്കം ചില ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം ഏതാണെന്നു ചോദിച്ചാൽ സംശയമില്ലാതെ പറയാം അത് നമ്മുടെ സ്വാതന്ത്ര്യ ദിനമാണ്.

എന്നാൽ ഉത്തരം ആഘോഷങ്ങളൊക്കെ മുതിർന്നവരേക്കാൾ കൂടുതൽ ആസ്വദിച്ചു ആഘോഷിക്കുന്നത് കുട്ടികൾ ആണെന്നതാണ് സത്യം.വെള്ള വസ്ത്രങ്ങൾ ധരിച്ചും കുഞ്ഞു കൈകളിൽ ഇന്ത്യയുടെ ദേശീയ പതാകയേന്തിയുമുള്ള കുഞ്ഞു മക്കളെ കാണുന്നത് തന്നെ മനസ്സിന് സന്തോഷം നൽകുന്ന കാര്യമാണ്. സോഷ്യൽ മീഡിയ ഇന്ന് സ്വാതന്ത്ര്യ ദിനാഘോഷ ചിത്രങ്ങൾ നിറഞ്ഞ് കഴിഞ്ഞു. പേർളി പങ്ക് വെച്ച നിലു ബേബിയുടെ ഇൻഡിപെൻഡൻസ് ഡേ സ്പെഷ്യൽ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ഈ കുഞ്ഞു പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച സോഷ്യൽ മീഡിയ താരമാണ് നിലു ബേബി.

നടിയും അവതാരകയുമായ പേളിയുടെയും ശ്രീനിഷിന്റെയും മകളായ നിലുവിന് ഇപ്പോൾ വയസ്സ് 2 ആണ്.കുഞ്ഞു ജനിച്ച ശേഷം സിനിമയിൽ നിന്നു മറ്റ് ലൈവ് ഷോകളിൽ നിന്നുമെല്ലാം മാറി നിൽക്കുകയാണ് പേളി. കൂടുതൽ സമയം മകൾക്ക് വേണ്ടി ചിലവഴിക്കാനാണ് ഈ മാറി നിൽക്കൽ എന്നാണ് പേളി പറഞ്ഞിട്ടുള്ളത്. വളരെ ഊർജ്ജസ്വലയായ ഒരു അവതാരകയും വ്യക്തിയും ഒക്കെയാണ് പേളി അത് കൊണ്ട് തന്നെ മീഡിയയിൽ നിന്ന് മാറി നിന്നു എങ്കിലും സോഷ്യൽ മീഡിയയിൽ തന്റെതായ ഒരു ലോകം സൃഷ്ടിക്കാൻ പേളിക്ക് കഴിഞ്ഞു.

ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് പേളി ഇപ്പോൾ. തന്റെ വിശേഷങ്ങളെല്ലാം തന്റെ വ്ലോഗിലൂടെ പേളി ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട് തരാം. അമ്മയുടെ വ്ലോഗു കിളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയുമെല്ലാം കണ്ട് പരിചിതമാണ് എല്ലാവർക്കും നിലു ബേബിയെയും. നിലുവിന്റെ കുസൃതികളും കളിയുമൊക്കെ കാണാൻ വേണ്ടി പേളിയുടെ വ്ലോഗുകൾ കാണുന്നവരും ഉണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ വെള്ള ഉടുപ്പ് ധരിച്ചു കയ്യിൽ പതാകയും പാതകയുടെ നിറമുള്ള ബലൂണുകളും ഒക്കെ പിടിച്ചു നിൽക്കുന്ന നിലു ബേബിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Rate this post