റിയാസിനെ കാണാൻ ഓടിയെത്തി പേളി; ദിൽഷയെ തഴഞ്ഞ് പേളി റിയാസിനെ കാണാൻ വന്നതിന് പിന്നിൽ ഒരു കാരണമുണ്ട്… | Pearle Maaney Comes To See Riyas Salim

Pearle Maaney Comes To See Riyas Salim : തൻറെ പ്രിയതാരത്തെ കാണാൻ പേളി മാണി ഓടിയെത്തി. ബിഗ്ബോസ് മലയാളം പ്രേക്ഷകർക്ക് മറ്റൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. അവതാരകയും അഭിനേത്രിയുമായ പേളിമാണി ബിഗ്ബോസ് മലയാളം ഒന്നാം സീസണിലെ രണ്ടാം സ്ഥാനത്തെത്തിയ വിജയിയായിരുന്നു. ബിഗ് ബോസ് പ്രേക്ഷകർക്ക് ഒട്ടേറെ ഇഷ്ടമുള്ള ഒരാൾ തന്നെയാണ് പേളി.

ഇത്തവണ നാലാം സീസണിൽ മൂന്നാം സ്ഥാനം നേടിയ റിയാസ് സലീമിനെ പിന്തുണച്ച് ഒട്ടേറെ സെലിബ്രിറ്റികളാണ് രംഗത്തുവന്നത്. അതിൽ പ്രധാനിയായിരുന്നു പേളി. തന്റെ ഇഷ്ടമത്സരാർത്ഥി റിയാസ് ആണെന്ന് തുറന്നു പറയാൻ ഒരു മടിയും ഉണ്ടായിരുന്നില്ല പേളിക്ക്. ‘റിയൽ വിന്നർ റിയാസ്’ എന്ന രീതിയിൽ ഒട്ടേറെ കാമ്പയിനുകൾ സോഷ്യൽ മീഡിയയിൽ അടക്കം നടന്നിരുന്നു. സെലിബ്രിറ്റികളും ഇതിൻറെ ഭാഗമായിരുന്നു.

ഇപ്പോഴിതാ ബിഗ്ബോസിലെ തൻറെ പ്രിയ മത്സരാർഥിയെ കാണാൻ പേളി റിയാസിനടുത്തേക്ക് ഓടിയെത്തിയെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പേളി റിയാസിനെ കാണാൻ വരുമ്പോൾ ഡെയ്‌സിയും റിയാസിനൊപ്പം ഉണ്ടായിരുന്നു. ഏവരും ഒരുമിച്ച് കുറച്ചധികം സമയങ്ങൾ ചിലവഴിച്ച ശേഷമാണ് പിരിഞ്ഞത്. ഈ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ബിഗ്ബോസിൽ ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തും എന്ന് പലരും പ്രവചിച്ചിരുന്ന ഒരാൾ തന്നെയാണ് റിയാസ്.

എന്നാൽ ഡോക്ടർ റോബിൻ ആരാധകരുടെ പിന്തുണയോടുകൂടി ദിൽഷ ഒന്നാം സ്ഥാനം കീഴടക്കുകയായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ചത് ദിൽഷക്ക് ആയിരുന്നെങ്കിലും റിയാസ് തന്നെയാണ് ഇത്തവണ ഷോയെ മാറ്റിമറിച്ച ഗെയിം ചെയ്ഞ്ചർ എന്ന് ഏവരും സമ്മതിച്ചു കഴിഞ്ഞു. എന്തായാലും ഡി 4 ഡാൻസ് അവതാരക ആയിരുന്ന പേളി അതിലെ മത്സരാർത്ഥി എന്നത് പോലും നോക്കാതെ ദിൽഷയെ തഴഞ്ഞ് റിയാസിനരികിൽ ഓടിയെത്തിയത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വാർത്ത തന്നെയാണ്.