നളപാചകം ഒക്കെ പണ്ട്, ഇനി കുറച്ച് നിള പാചകം ആവാം!! നിലൂ ബേബി കേക്ക് ഉണ്ടാക്കുകയാണ് ഗൂയ്‌സ്; പേർളിയുടെ ക്രിസ്‌മസ്‌ ചിത്രങ്ങൾ വൈറൽ… | Pearle Maaney Christmas Day Celebration Goes Viral Malayalam

Pearle Maaney Christmas Day Celebration Goes Viral Malayalam : ക്രിസ്മസ് ദിനത്തിൽ കേക്ക് ഉണ്ടാക്കുന്ന വിശേഷങ്ങൾ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പേർളി മാണി. അമ്മയ്ക്കൊപ്പം മകൾ നിലയും കേക്ക് ഉണ്ടാക്കുവാൻ ഒപ്പം കൂടിയതോടെ കുടുംബത്തിൻ്റെ ക്രിസ്മസ് വിശേഷം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുക ആണ്.

ആരാധകരോട് തങ്ങളുടെ പ്രിയപ്പെട്ട കേക്ക് ഏതാണെന്ന് കമന്റിൽ ഷെയർ ചെയ്യാൻ പേർളി ആവശ്യപ്പെട്ടു. “എന്നാൽ നമ്മൾക്ക് കേക്ക് ഉണ്ടാക്കാം അല്ലേ!? ഏതാണ് നിങ്ങളുടെ ഫേവറേറ്റ് കേക്ക്? ഗീ കേക്ക്, ചോക്ലേറ്റ് കേക്ക് ഓർ പ്ലം കേക്ക്?” എന്നാണ് ചിത്രത്തിന് താഴെ ആരാധകർക്കായി പേർളി കൂട്ടിച്ചേർത്ത ചോദ്യം. ഗീ കേക്ക് ആണ് തൻ്റെ ഫേവറേറ്റ് കേക്ക് എന്ന് ശ്രീനിഷ് ചിത്രത്തിനു താഴെ മറുപടി നൽകി.

ചോക്ലേറ്റ് കേക്ക്, പ്ലം കേക്ക് അങ്ങനെ എല്ലാ കേക്കുകളുടെ പേരുകളും കമന്റ് ബോക്സുകളിൽ നിറഞ്ഞു. ഒപ്പം ആരാധകർ പേർളിയ്ക്കും, കുടുംബത്തിനും ക്രിസ്മസ് ആശംസകളും അറിയിച്ചു. കഴിഞ്ഞദിവസം പേർളി തൻ്റെ യൂട്യൂബ് ചാനലിൽ ക്രിസ്മസ് ഫോട്ടോ ഷൂട്ടിന് ഇടയിൽ നടന്ന സന്തോഷകരമായ നിമിഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്തു താരവും കുടുംബവും പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചു.

എന്താണ് ക്രിസ്മസെന്നും, സാന്റാ ക്ലോസ് ആരാണെന്നും ഒക്കെ ശ്രീനിഷും പേർളിയും നില മോളോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം. “ഇതൊക്കെ നിലയ്ക്ക് നല്ലൊരു മെമ്മറി ആയിരിക്കുമല്ലോ, ചിത്രങ്ങളും വീഡിയോയും എല്ലാം അവള്‍ക്ക് വലുതാവുമ്പോള്‍ കാണാമല്ലോ” എന്നും പേർളി പറയുന്നതു കേൾക്കാം. നില മോളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പേർളിയും ശ്രീനിഷും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളി പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കാറുണ്ട്.

Rate this post