റിയാസിനെ എല്ലാവരും ചതിച്ചു; പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ബിഗ്‌ബോസ് ഷോ ജയിക്കാറില്ല… | Pearle Maane Support Riyas Salim In Bigg Boss

Pearle Maane Support Riyas Salim In Bigg Boss: ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിന് കൊടിയിറങ്ങിയിരിക്കുകയാണ്. അന്തിമവിജയം ആർക്കെന്ന കാര്യത്തിൽ അവസാനനിമിഷം വരെ ഏവർക്കും ആകാംക്ഷയായിരുന്നു. വൈൽഡ് കാർഡ് എൻട്രിയായി വന്ന് നിലവിലെ ഗെയിം മാറ്റിയെഴുതിയ ആളാണ് റിയാസ് സലിം. മാത്രമല്ല ഷോയെ കൂടുതൽ കളർഫുൾ ആക്കാനും റിയാസിന് സാധിച്ചു.തന്റെ ജീവിതം തന്നെയാണ് ബിഗ്ഗ്‌ബോസ് ഷോയെന്നും കഴിഞ്ഞ ഒമ്പത് വർഷമായി ബിഗ്ഗ്‌ബോസ് നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത് ബിഗ്ഗ്‌ബോസ് വിജയിയാവുക എന്ന ആ വലിയ ആഗ്രഹത്തിന്റെ പുറത്താണെന്നും റിയാസ് പലകുറി പറഞ്ഞിരുന്നു.

റിയാസ് തന്നെ ഇത്തവണ അന്തിമവിജയം കുറിക്കുമെന്ന് പലരും ഉറപ്പിച്ചിരുന്നു. അക്കൂട്ടത്തിൽ സിനിമാ ടെലിവിഷൻ രംഗത്ത് നിന്നുമുള്ള പല താരങ്ങളുമുണ്ടായിരുന്നു.നടിയും അവതാരകയും മുൻ ബിഗ്ഗ്‌ബോസ് റണ്ണറപ്പുമായ പേളി മാണി ഇപ്പോൾ റിയാസിനെ പിന്തുണച്ച് ഒരു കമ്മന്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.റിയാസിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ അഡ്മിൻ ടീമംഗങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെയാണ് പേളി കമ്മന്റ് ചെയ്തിരിക്കുന്നത്.

Pearle Maane Support Riyas Salim In Bigg Boss
Pearle Maane Support Riyas Salim In Bigg Boss

“നീ എന്നും പ്രിയപ്പെട്ടവൻ തന്നെ….മറ്റുള്ളവർക്ക് പ്രിയപ്പെട്ടവർ ഒരിക്കലും ബിഗ്ഗ്‌ബോസ് ഷോയിൽ വിജയിക്കാറില്ല….ഒരുകോടി ജനഹൃദയങ്ങളിൽ നീ തന്നെയാണ് വിജയി…..അതല്ലേ യഥാർത്ഥ വിജയം”..പേളിയുടെ കമ്മന്റിനെ പിന്താങ്ങി ഒട്ടേറെ താരങ്ങളാണ് പിന്നാലെ വന്നിരിക്കുന്നത്. സീസൺ ഫോറിലെ തന്നെ മത്സരാർത്ഥി അപർണ മൾബറി കുറിച്ചത് റിയാസ് തന്നെയായിരുന്നു വിജയിയാകേണ്ടത് എന്നാണ്.

നവീൻ അറയ്ക്കലും തന്റെ സോഷ്യൽ മീഡിയ പേജിൽ റിയാസ് തന്നെയാണ് യാഥാർത്ഥവിജയി എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെ ബിഗ്ഗ്‌ബോസ് പ്രേക്ഷകരും പേളിയുടെ ഈ അഭിപ്രായത്തിന് കട്ട സപ്പോർട് നൽകി ലൈക്കുകൾ വാരിവിതറിയിട്ടുണ്ട്. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചാണ് റിയാസ് ബിഗ്ഗ്‌ബോസ് ഷോയിലേക്കെത്തിയത്. റിയാസ് ഷോയിൽ നിന്ന് പുറത്തായി അവതാരകനായ മോഹൻലാലിന് അരികിലേക്ക് എത്തിയപ്പോൾ സ്റ്റേജ് മുഴുവൻ വലിയ ആർപ്പുവിളിയായിരുന്നു. ആ സ്വീകരണം ഒന്നാം സ്ഥാനക്കാരിക്കോ രണ്ടാം സ്ഥാനക്കാരനോ കിട്ടിയില്ല.