പഴം കൊണ്ട് കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഒരു സൂപ്പർ സ്നാക്ക്സ്😋 ഒന്ന് തയ്യാറാക്കി നോക്കിക്കേ കിടിലൻ ടേസ്റ്റാ 👌👌

ഏത്തപ്പഴം കൊണ്ട് അടിപൊളി ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്. കുഞ്ഞുങ്ങൾക്കൊക്കെ തീർച്ചയായും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു പലഹാരം കൂടിയാണിത്. പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഈ സ്‌നാക്കിന് വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ:

  • നേന്ത്രപ്പഴം
  • ഏലക്കാപ്പൊടി
  • നെയ്യ്
  • തേങ്ങാ ചിരകിയത്
  • പഞ്ചസാര

അത്യാവശ്യം നല്ല പഴുത്ത പഴം നോക്കിയെടുക്കാം. അത് കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. ഇത് നെയ്യൊഴിച്ചു പാനിലിട്ടു നന്നായി വഴറ്റിയെടുക്കാം. അതിലേക്കു ആവശ്യത്തിന് പഞ്ചസാരയും തേങ്ങാ ചിരകിയതും കൂടി ചേർത്ത് കൊടുക്കാം. മറ്റൊരു പാത്രത്തിൽ മൈദാ വെള്ളം ചേർത്ത് മിക്സ് ചെയ്‌തെടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന അപ്പഴം മിക്സ് ഉരുളകളാക്കി വെക്കാം.

ശേഷം മൈദാ മിക്സിൽ മുക്കി ബ്രഡ് ക്രമ്സ് കൂടി മുക്കി എണ്ണയിൽ വറുത്തുകോരിയെടുക്കാം. എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.