പാവക്ക സ്ഥിരമായി കഴിച്ചാല്‍…!

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ അതിന്റെ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷിചെയ്യുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. പാവയ്ക്ക എന്ന് അറിയപ്പെടുന്ന ഇതിന്റെ ഫലം കയ്പ്പ് രസമുള്ളതുമാണ്. ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. ആകൃതി, വലിപ്പം, കയ്പ് രുചി എന്നിവയുടെ കാര്യത്തിൽ വളരെയധികം വ്യത്യസ്തത പുലർത്തുന്ന അനവധി ഇനങ്ങൾ പാവലിനുണ്ട്.

പാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു. കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന്, കായുടെ നീര് വായ്പ്പുണ്ണിന്, ഇല മുലപ്പാൽ വർദ്ധനയ്ക്ക്, ഇലയുടെ നീര് രാക്കണ്ണ് കുറയ്ക്കും, ചൊറി, മൂലക്കുരു, കുഷ്ഠവൃണങ്ങൾ, പച്ചക്കറി എന്നിങ്ങനെ ഒരുപാട് ഉണ്ട് പാവലിന്റെ ഗുണങ്ങൾ

ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. ഇലകളുടെ അഗ്രഭാഗം മൂന്നു മുതൽ ഏഴ് വരെ ഖണ്ഡങ്ങളായി വേർപെട്ട് കാണപ്പെടുന്നു.

ഇലകൾക്ക് 4 മുതൽ 12 സെന്റീ മീറ്റർ വരെ വീതിയണ്ടാകും. ആൺ പൂവും പെൺ പൂവും വെവ്വേറെ കാണുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. കായ്കളുടെ ഉൾഭാഗം പഞ്ഞി പോലെ കാണപ്പെടുന്നു. ഇതിനുള്ളിൽ പരന്ന വിത്തുകൾ കാണപ്പെടുന്നു. പഴുത്ത ഫലത്തിന്റെ ഉൾവശത്തിന് ചുവപ്പ് നിറമായിരിക്കും.