മനസിന് ആനന്ദം പകരാൻ പൂക്കളേക്കാൾ മറ്റൊന്നിനും കഴിയില്ല. 🌻🌼 മുറ്റം നിറയെ പത്തുമണി ചെടികൾ അല്പം വ്യത്യസ്തമായി നട്ടാലോ.👌👌 ഇതാ ഒരു പുത്തൻ ഐഡിയ..!!!

പൂക്കൾ നിറഞ്ഞു നിൽക്കുന്ന ഉദ്യാനം എല്ലാവർക്കും ഇഷ്ടമാണ്. അത് അപ്പോഴും കണ്ണിനു കുളിർമയും മനസിന് ആനന്ദവും നിറക്കുന്നു. കുഞ്ഞു പൂക്കൾ നിറയെ മുറ്റത്തു പൂത്തു വിരിഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണല്ലേ. അതിൽ ഏറ്റവും മനോഹരം പത്തുമണിപ്പൂക്കൾ കാണാനാണ്.

എളുപ്പത്തിൽ നമുക്ക് അടിപൊളിയായി ഒരു പൂന്തോട്ടം ഉണ്ടാക്കിയെടുക്കാം. വളരെ കുറഞ്ഞ സ്ഥല പരിമിതി ഉള്ളവർക്കുപോലും ചെയ്യാൻ പറ്റുന്ന ഒരു രീതിയാണിത്. നിറയെ പത്തുമണി പൂക്കൾ ഒരു ടവർ പോലെ വളർത്തിയെടുക്കാം. കാണാനും സുന്ദരം. എളുപ്പത്തിൽ ചെലവ് കുറഞ്ഞു ചെയ്തെടുക്കാനും കഴിയും.

അതിനായി ഒരു വലിയ കുപ്പിയെടുത്തു നിറയെ ഹോൾസ് ഇട്ടു കൊടുക്കാം. സാധാരണ ഒരു ചെടിച്ചട്ടിയിൽ മണ്ണ് നിറച്ച ശേഷം പിവിസി പൈപ്പിന്റെ ഒരു കഷ്ണം അതിനു മുകളിലായി വെച്ച് കൊടുക്കാം. അതിനു മുകളിൽ കുപ്പി തലതിരിച്ചു വെച്ച് ഒട്ടിക്കാം. ശേഷം ചെടികളെല്ലാം നട്ടു കൊടുക്കാം.

താഴെ ചെടി ചട്ടിയിലും മുകളിലെ കുപ്പിയിലും പത്തുമണിയുടെ ചെടി തൈകൾ നടാം. ആവശ്യത്തിന് നനയും ആകാം.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.. ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നവർക്കും ഇഷ്ടപെടുന്നവർക്കുംഈ ഐഡിയ ഒരു മുതൽ കൂട്ടാവട്ടെ. credit : Anju V N