ഷാരൂഖ് ഖാന്റെ ആക്ഷൻ-ത്രില്ലർ എന്റർടൈനർ!!! ‘പത്താൻ’ പ്രേക്ഷക പ്രതികരണം അറിയാം… | Pathan Movie Theatre Response In Malayalam

Pathan Movie Theatre Response In Malayalam  : ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പത്താൻ’ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. കിംഗ് ഖാന്റെ ഒരു ചിത്രത്തിനായുള്ള പ്രേക്ഷകരുടെ നാലുവർഷത്തെ കാത്തിരിപ്പിന് കൂടിയാണ് ഇന്ന് അവസാനമായിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം കേരളത്തിലെ ഉൾപ്പെടെയുള്ള തിയേറ്ററുകളിൽ ചിത്രത്തിന്റെ ഫസ്റ്റ് ഡേ തന്നെ പ്രകടമാകുന്നുമുണ്ട്. ‘പത്താൻ’ കണ്ട മലയാള സിനിമ പ്രേക്ഷകർ ചിത്രത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം.

ഒരു ആക്ഷൻ ത്രില്ലർ എന്റർടൈനർ ചിത്രമാണ് പത്താൻ. ചിത്രത്തിലെ പ്രധാന ആകർഷണം ഷാരൂഖ് ഖാൻ തന്നെയാണ്. തങ്ങളുടെ പഴയ ആക്ഷൻ ഹീറോയെ തങ്ങൾക്ക് തിരികെ കിട്ടി എന്നാണ് ‘പത്താൻ’ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ ഒരു പട്ടാളക്കാരനായി ആണ് ഷാരൂഖ് ഖാൻ എത്തിയിരിക്കുന്നത്. സീറോ, ജബ് ഹാരി മെത് സെജാ, തുടങ്ങി ഷാരൂഖ് ഖാൻ ഏറ്റവും ഒടുവിൽ നായകനായി വേഷമിട്ട ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനായിയാണ് അദ്ദേഹം പത്താനിൽ എത്തിയിരിക്കുന്നത്.

പത്താനിൽ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളാണ് ദീപിക പദുക്കോണും ജോൺ എബ്രഹാമും. ഇരുവരുടെയും പ്രകടനത്തെയും ആരാധകർ പ്രശംസ കൊണ്ട് മൂടുന്നു. ഇരുവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളും, ട്വിസ്റ്റുകളും പ്രേക്ഷകരുടെ കൈയ്യടികൾക്ക് അർഹമാക്കുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം, സംഗീതം ആണ്.

സഞ്ചിത്ത് ബൽഹാര, അങ്കിത്ത് ബൽഹാര എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച ചിത്രത്തിനായുള്ള അഡ്വാൻസ് ബുക്കിംഗ് ഒഴുക്ക് കണ്ടിട്ട്, നിർമ്മാതാക്കൾ ആദ്യ ദിനം തന്നെ 300 സ്ക്രീനുകൾ ആണ് വർധിപ്പിച്ചിരിക്കുന്നത്. നിലവിൽ ലോകമെമ്പാടുമായി 8000 സ്ക്രീനുകളിൽ ആണ് പത്താൻ പ്രദർശിപ്പിക്കുന്നത്. സ്ക്രീനുകളുടെ എണ്ണത്തിൽ തന്നെ റെക്കോർഡ് കുറിച്ച പത്താൻ, ബോക്സ് ഓഫീസിലും വലിയ വിജയം ആയി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

Rate this post