കൂട്ടുക്കാർക്കൊപ്പം അവധിക്കാലം അടിച്ചു പൊളിച്ച് പാർവതി തിരുവോത്ത്; ഒപ്പം റിമയും!! വിശേഷം തിരക്കി ആരാധകർ… | Parvathy Thiruvothu Celebrating vacation Days Malayalam

Parvathy Thiruvothu Celebrating vacation Days Malayalam : വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് പാർവതി തിരുവോത്ത്.മലയാളത്തിൽ കൂടാതെ തമിഴ് സിനിമ മേഖലയിലും പാർവതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ഇതിനോടകം തന്നെ പാർവതി സ്വന്തമാക്കി. 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്നതായിരുന്നു പാർവതിയുടെ ആദ്യത്തെ ചിത്രം.

പിന്നീട് ബാംഗ്ലൂർ ഡേയ്സ്,എന്ന് നിന്റെ മൊയ്തീൻ,ചാർലി,ടേക്ക് ഓഫ്,കൂടെ,ഉയരെ, വൈറസ്, ഹലാൽ ലൗ സ്റ്റോറി,ആർക്കറിയാം, പുഴു തുടങ്ങിയവയെല്ലാം പാർവതി ശ്രദ്ധിക്കപ്പെട്ട സിനിമകൾ ആയിരുന്നു. “എന്ന് നിന്റെ മൊയ്തീൻ “എന്ന ചിത്രത്തിൽ കാഞ്ചനമാല എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് വളരെയധികം സ്വീകാര്യത ലഭിച്ചിരുന്നു. ചാർളി എന്ന ചിത്രത്തിലും പാർവതിയുടെ വേഷം എടുത്തു പറയേണ്ട ഒന്നായിരുന്നു. തന്റേതായ വ്യക്തിത്വം കൊണ്ട് സമൂഹത്തിൽ വളരെയധികം പ്രാധാന്യം നേടിയെടുത്ത വ്യക്തി കൂടിയാണ് പാർവതി തിരുവോത്ത്.

പല സാമൂഹ്യ പ്രശ്നങ്ങളിലും താരം തന്റേതായിട്ടുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. തന്റെ ആരാധകരോട് വളരെയടുത്ത് നിൽക്കുന്ന സ്വഭാവമാണ് താരത്തിനുള്ളത്. തന്റെ ആരാധകരോട് എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാൻ മടിക്കാറില്ല. അഭിനയത്രി എന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് താരം. ഇപ്പോൾ പുതിയ ചിത്രങ്ങളാണ് ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ കൂട്ടുകാർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്ത് നിൽക്കുന്ന ചിത്രമാണിത്. അതിൽ റിമ കല്ലിങ്കലിനൊപ്പം നിൽക്കുന്ന ചിത്രവും ഉണ്ട്. വലിയൊരു ക്യാപ്ഷനോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ പ്രിയ സുഹൃത്ത് ശ്മി, നല്ല സുഹൃത്തുക്കളെ ഒരുമിച്ച് ചേർക്കുന്നതിൽ നിനക്ക് ഒരു മാന്ത്രികതയുണ്ട്. എന്നെ ഒന്നാമത് ആക്കുക എന്ന് നിന്റെ ഉദ്ദേശശുദ്ധിയോടെയാണ് നീ ഇത് ചെയ്തത്. ഈ വീക്കെൻഡ് ഇത്രത്തോളം മനോഹരമായി എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. ഇത് പ്രിയ സുഹൃത്ത് സ്മൃതി കിരണിനോടാണ് പറയുന്നത്. ഞങ്ങളെ വളരെയധികം കെയർ ചെയ്തതിനു നന്ദി. കൂടാതെ ഗോവയിലെ ഈ പുതിയ പ്രദേശത്ത് എത്തിയതിൽ വളരെയധികം എക്സൈറ്റഡ് ആണ്, ഇത് പറയുന്നത് പ്രിയ താക്കൂറിനോടാണ്. ഇത്രയധികം മഹത്തരമായ വ്യക്തികളോടൊപ്പം എന്റെ സമയം ചിലവിടാൻ സാധിച്ചു,എല്ലാവരും എന്നെ ഒരുപാട് സ്വാധീനിക്കുകയും ചെയ്തു. ഇത്രയധികം സ്നേഹത്തോടെ പരിപാലിച്ചതിനു നന്ദി.