അമ്പോ!! ഈ പ്രായത്തിലും പാർവതി തകർപ്പൻ ഡാൻസ് തന്നെ; പ്രായം വെറും നമ്പർ എന്ന് തെളിയിച്ച് താര പത്നി… | Parvathy Jayaram Viral Dance Malayalam

Parvathy Jayaram Viral Dance Malayalam : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ് പാർവതി ജയറാം. മലയാള തനിമയും ശാലീന സൗന്ദര്യവും കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കാൻ പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത “വിവാഹിതരെ ഇതിലെ” തുടങ്ങിയ സിനിമയിലാണ് പാർവതി ആദ്യമായി സ്‌ക്രീനിലെത്തുന്നത് . പിന്നീടവിടുന്ന് മലയാളത്തിലും മറ്റു പല ഭാഷകളിലുമായി 70 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.

‘അശ്വതി കുറുപ്പ്’ എന്നാണ് യഥാർത്ഥ പേര്. അഭിനയത്രി എന്നതിനപ്പുറം നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് പാർവതി. 1992 സെപ്തംബര് ഏഴിനായിരുന്നു പാർവതിയുടെ വിവാഹം. നടനും മിമിക്രി ആർട്ടിസ്റ്റുമായ ജയറാമിനെ ആണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വിവാഹ ശേഷം താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. സിനിമയേക്കാൾ കൂടുതൽ കുടുംബത്തിന് പ്രാധാന്യം നൽകാനായിരുന്നു ഈയൊരു തീരുമാനം.

ജയറാമിനും പർവ്വതിക്കും രണ്ടു മക്കളാണ്. കാളിദാസനും മാളവികയും. കാളിദാസൻ ബാലതാരമായി സിനിമയിൽ അഭിനയിച്ചു പ്രേക്ഷകരുടെ മനം കവർന്ന താരമാണ്. ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്ന നടനാണ്. മാളവികയും തന്റെ അഭിനയ മികവ് തെളിയിക്കാൻ ആരംഭിച്ചു കഴിഞ്ഞു. രണ്ടുപേരും സമൂഹ മാധ്യമങ്ങളിൽ ഏറെ തിളങ്ങി നിൽക്കുന്നവരാണ്. ഇരുവർക്കും ഏറെ ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

സിനിമയിൽ നിന്ന് വിട്ടു നില്കുകയാണെങ്കിലും പർവ്വതിക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. അടുത്തിടെ കാളിദാസൻ പങ്കുവെച്ചിരുന്ന പാർവതിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.ധനുഷിന്റെ തിരുച്ചിത്രമ്പലം എന്ന സിനിമയിലെ “പറക്ക പറക്ക തുടിക്കിതെ” എന്ന ഗാനത്തിന് പാർവതി ചുവടുകൾ വെക്കുന്നതാണ് വീഡിയോ. പറക്ക പറക്ക ഭാഗം എത്തുമ്പോൾ കൈകൾ മേലോട്ട് ഉയർത്തി പറക്കുന്ന ആക്ഷൻ കാണിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പാർവതിയുടെ ഈ ഡാൻസ് വീഡിയോ നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മലയാളി പ്രേക്ഷകരുടെ ഇഷ്ട താര കുടുംബമാണ് ജയറാമിന്റേത്.