രണ്ട് പകലും ഒരു രാത്രിയും നീണ്ട പ്രസവാനുഭവം..!! ഗർഭകാലത്തെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി പാർവതി… | Parvathy Arun Pregnancy Story Malayalam
Parvathy Arun Pregnancy Story Malayalam : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ ‘കുടുംബവിളക്കി’ലൂടെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ നടിയാണ് പാർവതി വിജയ്. നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാർവതി, തന്റെ ആദ്യ സീരിയലായ കുടുംബവിളക്കിന്റെ ക്യാമറാമാനായിരുന്ന അരുണിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അടുത്തിടെ ദമ്പതികൾ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥിയെ സ്വീകരിച്ചിരുന്നു.
‘യാമിക’ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത് എന്ന അറിയിപ്പോടെയായിരുന്നു തങ്ങൾക്കൊരു കുഞ്ഞ് ജനിച്ച സന്തോഷം ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ വ്യക്തി ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പാർവതി, ഇപ്പോൾ തന്റെ ഗർഭകാലത്തെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

തന്റേത് പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നു എന്നാണ് പാർവതി പറയുന്നത്. “കല്ല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം തന്നെ ഞാൻ അമിതമായി വണ്ണം വെക്കാൻ തുടങ്ങി. ഹോസ്പിറ്റലിൽ പോയി പരിശോധനകൾ നടത്തിയപ്പോൾ, മൈൽഡ് പിസിഒഡിയാണെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ഞാൻ ഹോമിയോ ട്രീറ്റ്മെന്റ് ആണ് നടത്തിയത്. ഒരു വർഷം കഴിഞ്ഞ് കുഞ്ഞ് മതി എന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ പ്ലാൻഡ് പ്രെഗ്നൻസിയായിരുന്നു.
ജൂൺ രണ്ടിനായിരുന്നു ഗർഭിണിയാണെന്ന വാർത്ത അറിഞ്ഞത്,” പാർവതി പറയുന്നു. “എന്നാൽ, ആദ്യത്തെ സ്കാനിംഗിൽ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. ഞങ്ങൾ ആകെ വിഷമത്തിലായി. പക്ഷെ, അടുത്ത സ്കാനിംഗിൽ ഹാർട്ട് ബീറ്റ് ഉണ്ടെന്ന് പറഞ്ഞതോടെ ആശ്വാസമായി. ബേബി മൂണും പ്രെഗ്നൻസി ഫോട്ടോഷൂട്ടുമൊക്കെ നടത്തണം എന്ന് പ്ലാൻ ചെയ്തിരുന്നു.