അരങ്ങേറ്റ കഥാപാത്രം തന്നെ മികച്ചതായി നടൻ കാർത്തിക്ക് സമ്മാനിച്ച സിനിമ; പരുത്തി വീരൻ നായകന്റെ കരിയർ ബേസ്ഡ് ക്യാരക്ടർ… | Paruthiveeran Movie Review Malayalam

Paruthiveeran Movie Review Malayalam : തമിഴ് സിനിമ പ്രേമികളുടെ ഇഷ്ട നടനാണ്,,കാർത്തിക്. 2007 ൽ അദ്ദേഹം അരങ്ങേറിയ സിനിമയിലെ കഥാപാത്രത്തെ കവച്ചു വയ്ക്കാൻ പോന്ന ഒരു വേഷവും കാര്‍ത്തിക്ക് പിന്നീട് ലഭിച്ചിട്ടില്ല എന്ന് വേണം പറയാൻ. അത്രയ്ക്കും മേലെയാണ് കാർത്തിയുടെ ‘പരുത്തിവീരൻ’ എന്ന സിനിമയും അതിലെ താരത്തിന്റെ കഥാപാത്രവും.അമീര്‍ സുൽത്താന്റെ സംവിധാനത്തിൽ ഒരുക്കിയ ‘പരുത്തിവീരൻ’ തമിഴിലും ലോകം മുഴുവനും വലിയ ശ്രദ്ധ നേടിയ ചിത്രമാണ്.

കാര്‍ത്തി, പ്രിയാമണി, ശരവണന്‍, പൊന്‍‌വണ്ണന്‍, ഗഞ്ചാകറുപ്പ് ഇവരുടെ അസാമാന്യ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന് ആരാധകർ ഏറെയാണ്.മധുരയിലെ പരുത്തിയൂര്‍ എന്ന ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. മധുര സ്വദേശി കൂടിയായ അമീര്‍ മണ്ണിന്‍റെ മണമുള്ളൊരു കഥ ‘പരുത്തിവീരനാ’യി ഒരുക്കുകയായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ പരുത്തിയൂരിലെ പ്രമുഖ റൗഡികളായ വീരൻ (കാര്‍ത്തി), ചിറ്റപ്പന്‍ ചെവ്വഴായി(ശരവണന്‍), വീരന്‍റെ ബാല്യകാല സഖി മുത്തഴഗ് (പ്രിയാമണി) എന്നിവരാണ്.

മധുരയിലെ ഉള്‍ഗ്രാമങ്ങളിൽ നിലനിന്ന ജാതി വേര്‍തിരിവിന്‍റെ പശ്ചാത്തലത്തിലാണ് അമീര്‍ ഈ കഥ പറഞ്ഞിരിക്കുന്നത്.മുത്തഴഗിനെ ചെറുപ്പത്തിൽ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളയാള്‍ കൂടിയാണ് വീരൻ. എന്നാൽ മുത്തഴഗിന് വീരനോട് ഏറെ ഇഷ്ടമാണെങ്കിലും വീരന്‍റെ അച്ഛൻ താഴ്ന്ന ജാതിയിൽ പെട്ടയാളായതിനാൽ ഒരു വേര്‍തിരിവ് വെച്ചു പുലര്‍ത്തുന്നുണ്ട്. വീരന്‍റെ മാതാപിതാക്കള്‍ മരിച്ചതോടെ അവൻ ചിറ്റപ്പനോടൊപ്പമാണ് വളരുന്നത്. ചിറ്റപ്പന്‍റെ എല്ലാ തരികിട പരിപാടികള്‍ക്കുമൊപ്പം വീരനുമുണ്ടാകും.

അങ്ങനെ എന്ത് കുറ്റകൃത്യവും ചെയ്യാൻ മടിയില്ലാത്തവനാകുകയാണ് വീരൻ. എങ്ങനെയെങ്കിലും പത്രത്തിൽ പടം വരണം കൂടാതെ മധുര സെൻട്രൽ ജയിലിൽ കിടക്കണം അതൊക്കെയാണ് കഥാപാത്രത്തിന്റെ ആഗ്രഹം.വളരെ റിയലിസ്റ്റിക്കായാണ് അമീര്‍ ഈ ചിത്രം ഒരുക്കിയത്. ഫ്ലാഷ്‌ ബാക്കുകളിലൂടെയാണ് വീരൻ-മുത്തഴഗ് ബന്ധവുമെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. പക്കാ നാടൻ ശൈലിയിലാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു സിനിമയാണെന്ന് തന്നെ തോന്നാത്ത രീതിയിൽ അത്രയ്ക്കും റിയലിസ്റ്റിക്കായ അവതരണമാണ് ഈ ചിത്രത്തിൽ കാണാനാവുക..

Rate this post