“രണ്ടു കാലിലും രണ്ടു കളർ സോക്സ് ഒരു കയ്യിൽ അനിയൻറെ പാൻറ്”.. ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ കുസൃതി നിറഞ്ഞ പുതിയ ചിത്രം.!!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി വളരെയധികം ജനപ്രീതി നേടിയ ഒന്നാണ്. ഒരു കുടുംബ പാരമ്പരയാണിത്.

ഒരു കുടുംബത്തിൽ സാധാരണയായി നടക്കുന്ന സംഭവങ്ങളെ ചേർത്തിണക്കിയ ഈ സീരിയലിലെ ഒരു മുഖ്യ കഥാപാത്രമാണ് പാറുക്കുട്ടി. കോവിഡ് കാലമായതിനാൽ കുഞ്ഞുങ്ങലും വൃദ്ധരും പുറത്തിറങ്ങരുത് എന്ന ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം മാനിച്ച് ഇപ്പോൾ പാറുക്കുട്ടിക്ക് ഷൂട്ടിംഗിനു വരാൻ സാധിക്കുന്നില്ല.

പാറുക്കുട്ടിയുടെ പുതിയ ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. രണ്ടുകാലുകളിലും വ്യത്യസ്ത നിറങ്ങളിലുള്ള ഷോക്‌സും ഒരു കയ്യിൽ അനിയന്റെ പാന്റും ഇട്ട് നിൽക്കുന്ന ചിത്രം പാറുക്കുട്ടിയുടെ ‘അമ്മ ഗംഗാലക്ഷ്മിയാണ് പങ്കുവെച്ചിരിക്കുന്നത്.

മുൻപ് കണ്ടിരുന്ന കുസൃതിക്കാരി പാറുക്കുട്ടിയല്ല ഇപ്പോൾ പാറുക്കുട്ടി വലുതായി എന്നും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. അനിൽ കുമാറിന്റെയും ഗംഗ ലക്ഷ്മിയുടെയും രണ്ടാമത്തെ മകളായ പാറുക്കുട്ടിയുടെ യഥാർത്ഥ പേര് അമേയ എന്നാണ്.