അമ്മയ്ക്ക് പിന്നാലെ യൂട്യൂബ് ചാനലുമായി മകൾ പാപ്പുവും വീഡിയോ ഏറ്റെടുത്ത് ആരാധകർ!!!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അമ്മയും മകളുമാണ് അമൃത സുരേഷും മകൾ പാപ്പുവും. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത ജനങ്ങൾക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീട് ബിഗ് ബോസ്സിലും താരം പങ്കെടുത്തിരുന്നു. അമൃതയും നടൻ ബാലയും ആയുള്ള വിവാഹവും വിവാഹ മോചനവും പിന്നീട് വാർത്തകളിൽ നിറഞ്ഞിരുന്നു.

വിവാഹ മോചനത്തിന് ശേഷം മകൾ അവന്തികയ്ക്കും സഹോദരിക്കും മാതാപിതാക്കൾക്കുമൊപ്പമാണ് അമൃത ജീവിക്കുന്നത്. നിരവധി സ്റ്റേജ് ഷോകളിൽ അമൃത നിറഞ്ഞ് നിൽക്കുന്നുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് പിന്നാലെ മകൾ അവന്തിക എന്ന പാപ്പുവും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകായണ്.

പാപ്പു ആന്റ് ഗ്രാന്റമ എന്ന പേരിലാണ് ചാനൽ ആരംഭിച്ചിട്ടുള്ളത്. അതിൽ പാപ്പുവിന്റെ പിറന്നാൾ ആഘോഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പാപ്പു പങ്ക് വച്ചിട്ടുണ്ട്. ഈ കുഞ്ഞ് മകൾക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്ക് സർപ്രൈസ് ഒരുക്കുകയാണ് പാപ്പു.

നിറയ തലമുടിയുള്ള കുട്ടിയാണ് പാപ്പു. തന്റെ പിറന്നാൾ ദിവസം അത് മുറിച്ച് അത് ഡൊണേറ്റ് ചെയ്തിരുന്നു. ഒപ്പം തന്റെ കുടുക്കയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും സൈക്കിളും തന്റെ ജീപ്പുമെല്ലാം തന്നെ ഡൊണേറ്റ് ചെയ്യുമെന്ന് പാപ്പു പറഞ്ഞു. തന്റെ പിറന്നാൾ വിശേഷങ്ങളും കുടുംബവിശേഷങ്ങളും പങ്ക് വയ്ക്കുകയാണ് പാപ്പു. ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.