“അയ്യയ്യോ.. പണി പാളിലോ”… പാടി ഞെട്ടിച്ച് പാറുക്കുട്ടി.!! കയ്യടിച്ച്‌ സോഷ്യൽ ലോകം..😍😍

“അയ്യയ്യോ പണി പാളിലോ എന്ന് തുടങ്ങുന്ന ഗാനം അടുത്തിടെ റാപ് ഗാന പ്രേമികൾ ഏറ്റു പാടിയ ഗാനങ്ങളിൽ ഒന്നാണിത്. നടൻ നീരജ് മാധവ് എഴുതിയ പാടിയ പണി പാളിയ ഗാനം പ്രായ ഭേദ മന്യേ എല്ലാവരും ഏറ്റു പാടിയിരുന്നു. ഗാനം സോഷ്യൽ മീഡിയകളിൽ വൈറൽ ആയതിന് പിന്നാലെ ഡാൻസ് ചലഞ്ചു അടക്കം പലരും രംഗത്ത് വന്നിരുന്നു.

ഇപ്പോൾ കയ്യടി വാങ്ങുന്നത് പണിപാളി ഗാനത്തിന്റെ പാറുക്കുട്ടി വേർഷൻ ആണ്. ഫ്‌ളവേഴ്‌സ് ടീവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ജനപ്രീതിയാർജിച്ച കുട്ടി താരമാണ് പാറുക്കുട്ടി. നിരവധി ആരാധകരുള്ള പാറുകുട്ടിയാണ് സുന്ദരമായി പണി പാളി ഗാനവുമായി ഇപ്പോൾ എത്തിയിരിക്കുന്നത്..

പാറുകുട്ടിയുടെ ഫാൻസ്‌ പേജുകളിലാണ് പുത്തൻ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അത്രമേൽ ക്യൂട്ട് ആയിട്ടാണ് പാറുക്കുട്ടി വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻപും തന്റെ നിഷ്കളങ്കമായ അഭിനയം കൊണ്ടും വർത്തമാനം കൊണ്ടും കയ്യടി നേടിയിട്ടുണ്ട് ഈ കൊച്ചു താരം.

പാറുകുട്ടിയുടെ പുത്തൻ നമ്പറുകൾക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. വ്യത്യസ്തമായ അവതരണം കൊണ്ട് അംഗീകാരങ്ങൾ ലഭിച്ച പരമ്പരയാണ് ഉപ്പും മുളകും. അതിൽ തിളങ്ങി നിൽക്കുകയാണ് പ്രമേയ എന്ന പാറുക്കുട്ടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജന ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞിരുന്നു ഈ കൊച്ചു മിടുക്കി.