പനിക്കൂർക്ക നിസ്സാരക്കാരനല്ല ..😲😲 നിങ്ങളറിയാത്ത അത്ഭുത ഗുണങ്ങൾ ഒട്ടനവധി.!!!

നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടു വരുന്ന അത്ഭുത ഔഷധമാണ് പനിക്കൂർക്ക അഥവ കഞ്ഞികൂർക്ക. ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക. ഇലയാണ് പ്രധാന ഔഷധ ഭാഗം. കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയാണ് പനിക്കൂര്‍ക്ക.

കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാ രോഗത്തിനുമുള്ള ഒറ്റമൂലിയാണ് ഇത്. ഇലയിട്ട് തിളപ്പിച്ചും ഇല ചൂടാക്കി അതിന്റെ നീരെടുത്തും ഉപയോഗിക്കാവുന്നുതാണ്. ഇത് മുതിർന്നവർക്കും വളരെ ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. ആവിപിടിക്കാനും കുടിക്കാനും ഇത് തിളപ്പിച്ച വെള്ളം മുതിർന്നവർക്കും ഗുണം ചെയ്യും.

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പനിക്കൂര്‍ക്ക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്നു. കിഡ്‌നിക്ക് ആരോഗ്യവും കരുത്തും നല്‍കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ്. കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.