പനീർ ഇനി വീട്ടിലും ഉണ്ടാക്കാം!!

പാലും പാൽ ഉത്പന്നങ്ങളും ഇഷ്ടപ്പെന്നവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനമാണ് പനീർ. വളരെ രുചികരവും പോഷക സംപുഷ്ടവുമാണ് പനീർ. കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ പനീർ നിങ്ങൾക്കും ഉണ്ടാക്കാം. വീട്ടിൽ പാലുണ്ടെങ്കിൽ നിങ്ങൾക്കും വളരെ ഈസിയായി പനീർ ഉണ്ടാക്കാം.


ആവശ്യമായ സാധനങ്ങൾ

  • പാൽ 1 ലിറ്റർ
  • നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി 1 ടേബിൾ സ്പൂൺ


ആദ്യം ഒരു പാനിൽ പാൽ തിളപ്പിക്കുക. നന്നായി തിളച്ച് പാലിലെ വെള്ളം വറ്റി വരുമ്പോൾ അതിലേയ്ക്ക് നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി ഒഴിക്കുക. അല്പസമയം കഴിഞ്ഞാൽ പാൽ പിരിയാൻ ആരംഭിക്കും. നന്നായി പിരിഞ്ഞ് കഴിഞ്ഞാൽ അത് ഒരു അരിപ്പയിൽ കൂടി ഒഴിക്കുക. നന്നായി വെള്ളം കളഞ്ഞെന്ന് ഉറപ്പ് വരുത്തിയ ശേഷം ഒരു ചീസ് ക്ലോത്തിൽ പൊതിഞ്ഞ് വെള്ളം മുഴുവനായും വാർന്നു പോകുന്ന വരെ കെട്ടിതൂക്കി ഇടുക. അല്പം കഴിഞ്ഞ് കെട്ടഴിച്ച് പനീർ ഇഷ്ടമുള്ള കഷ്ണങ്ങളാക്കി മുറിക്കുക. പനീർ റെഡി. ഇത് കൊണ്ട് സ്വാദിഷ്ടമായ കറികളോ അല്ലെങ്കിൽ രസഗുളയോ ഉണ്ടാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.