പഞ്ചരത്‌നങ്ങൾക്ക് നാളെ വിവാഹം..!!! മൂന്നു പേർക്ക് ഗുരുവായൂർ കണ്ണന് മുന്നിൽ താലിചാർത്ത്.😍😍

ഒരുമിച്ചു പിറന്നു വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചരത്നങ്ങളില്‍ മൂന്നു സഹോദരിമാരാണു നാളെ വിവാഹിതരാകുന്നത്. 1995 വൃശ്ചിക മാസത്തിലെ ഉത്തരം നക്ഷത്രത്തിൽ നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തിൽ ഭൂമിയിൽ ജനിച്ചു വീണ 5 കുഞ്ഞുങ്ങളാണ് പിന്നീട് പഞ്ചരക്ത്നങ്ങൾ എന്നറിയപ്പെട്ടത്.

ഒരുമിച്ചു ജനിച്ച്‌ നേഴ്സറി മുതൽ പ്ലസ് ടു വരെ ഇവരെല്ലാം ഒരേ സ്കൂളുകളിലും ഒരുമിച്ചുള്ള ക്ലാസ്സുകളിൽ തന്നെയാണ് പഠിച്ചതും. അതിനു ശേഷം ഓരോരുത്തർക്കും ഇഷ്ട്ടമുള്ള മേഖലകൾ തിരഞ്ഞെടുക്കാനും തുടർന്നുപാടിക്കാനും ‘അമ്മ പൂർണ്ണ പിന്തുണ നൽകി. എല്ലാവർക്കും തങ്ങൾക്കിണങ്ങിയ ജോലി കൂടി നേടിക്കൊടുത്ത ശേഷമാണ് വിവാഹം നൽകി അയക്കുന്നത്.

4 പെൺകുട്ടികൾക്ക് ഏക ആശ്രയം മകൻ ഉത്രജനാണ്. ഉത്തമ, ഉത്തര, ഉത്ര, ഉത്രജ എന്നിങ്ങനെയാണ് അവരുടെ പേരുകൾ. ഒരാളുടെ ഒഴിച്ച് മൂന്നു പെൺമക്കളെയും ഭഗവൻ ശ്രീകൃഷണറെ മുന്നിൽ വെച്ച് കൈപിടിച്ച് നൽകാനാണ് അമ്മ രമ ദേവി ആഗ്രഹിക്കുന്നത്.അതിനായി ഇന്നലെ തന്നെ ഇവർ ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു.

പല വിഷമഘട്ടങ്ങളിലും തന്നെ താങ്ങി നിർത്തിയത് ഭഗവാനാണെന്ന് കടുത്ത കൃഷ്‌ണഭക്തയായ ഈ അമ്മ പറയുന്നു. മറ്റൊരാളുഡി വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്നും പറയുന്നുണ്ട്. 9 വയസുള്ള 5 മക്കളെ വിട്ട് അച്ഛൻ ലോകത്തോട് വിടപറഞ്ഞപ്പോൾ മലയാളികൾ ഒന്നടങ്കം ഇവരെ ഏറ്റെടുത്തിരുന്നു. അതിനുള്ള സ്‌നേഹപൂർവമായ നന്ദിയും ഇവർ ഈ അവസരത്തിൽ അറിയിക്കുന്നുണ്ട്.