പാമ്പ് വീടിനുള്ളിൽ കയറാതിരിക്കാൻ അടുക്കളയിലെ ഈ 2 സാധനം മതി…!

ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു. പാമ്പുകൾ ഗന്ധം തിരിച്ചറിയുന്നത് അവയുടെ ‘നാക്ക്’ ഉപയോഗിച്ചാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ് റെട്ടികുലേറ്റഡ് പൈത്തൻ ആണ്.

പാമ്പുകൾ സ്വന്തം കട്ടികൂടിയ തൊലി വർഷത്തിൽ 2-3 പ്രാവിശ്യം പൊഴിച്ചു കളയാറുണ്ട്. ഉറയൂരലിന്റെ മുൻപ് അവർ ഉദാസീനരായിരിക്കുകയും ഭക്ഷണത്തിലൊന്നു ശ്രദ്ധിക്കാതെ ഒരു ഭാഗത്ത് അടങ്ങിയിരിക്കും. ആ സമയത്ത് അവരുടെ കണ്ണുകൾ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയതുമാകും. ഉറയൂരൽ കഴിഞ്ഞാൽ അവയുടെ കണ്ണുകൾ തെളിയുകയും തൊലി തിളക്കമുള്ളതാവുകയും ചെയ്യും. കുഞ്ഞുങ്ങൾ മൂന്നിൽക്കൂടുതൽ തവണ ഉറയൂരൽ ചെയ്യാറുണ്ട്.

പാമ്പിന്റെ വലിയ ശത്രു മനുഷ്യർ തന്നെ. പൊതുവെ പാമ്പുകൾക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളിൽ മറ്റ് ശത്രുക്കൾ കീരി, പരുന്ത്, മൂങ്ങ, മയിൽ എന്നിവയാണ്. സർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കാവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്.

ശൽക്കങ്ങളോടു കൂടിയ പുറംതൊലിയും ശരീരത്തിലെ കശേരുക്കളും അനുബന്ധപേശികളുമാണ് പാമ്പുകളെ സഞ്ചരിക്കാൻ സഹായിക്കുന്നത്. സർപ്പിള ചലനം, നേർരേഖാചലനം, വലിഞ്ഞുനീങ്ങൽ, പാർശ്വചലനം എന്നിങ്ങനെ നാലുതരം ചലനങ്ങളാണ് പാമ്പുകൾക്ക് ഉള്ളത്. ഒരു പക്ഷെ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പുകളുടെ ഇണ ചേരൽ.ഒരു വർഗത്തിൽ പെട്ട പാമ്പുകൾ തമ്മിലെ ഇണ ചേരൂ.പഴയ കാലത്ത് ആയുർവേദവും പറഞ്ഞിരുന്നു.മൂർഖ വർഗത്തിൽ പെട്ടവയും രാജില വർഗത്തിൽ പെട്ടവയും ഇണ ചേർന്ന് വേന്തിരൻ എന്ന പുതിയൊരു വർഗം ഉണ്ടാകുമെന്ന്.പക്ഷെ യഥാർഥത്തിൽ അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല.മൂർഖൻ ആണും ചേര അതിന്റെ പെണ്ണും ആണെന്നൊക്കെ പല സ്ഥലത്തും ഉള്ള വിശ്വാസം അടിസ്ഥാന രഹിതവും അബദ്ധവും ആണ്.മൂർഖൻ മൂര്ഖനോടെ ഇണ ചേരൂ.ചേര ചെരയോടും.