അപകടത്തില്‍ മരിച്ചഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലുകാച്ചല്‍, ചടങ്ങില്‍ അലറിവിളിച്ച് അതിഥികൾ.!!!

ഓഗസ്റ്റ് 8നായിരുന്നു കർണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. അദ്ദേഹമാണ് പുതിയതായി പണിത വീട്ടില്‍ മരിച്ചുപോയ ഭാര്യ മാധവിയുടെ ജീവന്‍ തുളുമ്പുന്ന പ്രതിമ സ്ഥാപിച്ചത്. സ്വീകരണമുറിയില്‍ പുഞ്ചിരിയോടെ ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ ഇരിക്കുന്നു.

പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് സോഫയിലിരിക്കുന്ന പ്രൗഡയായ വീട്ടമ്മ, അവരുടെ അരികില്‍ തോളത്ത് കയ്യിട്ട് സ്‌നേഹത്തോടെ ചേര്‍ന്നിരിക്കുന്ന ഭർത്താവും. മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്ന് വന്നവരെല്ലാം സംശയിച്ചു പോയി.

എന്നാല്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ‘വ്യക്തി’ ഇരുന്നിടത്ത് നിന്നും അനങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ചുരുളഴിഞ്ഞത് വലിയൊരു സ്‌നേഹത്തിന്റെ കഥ കൂടിയാണ്. ഒറ്റ നോട്ടത്തിൽ കണ്ടാൽ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂർണതയാണ് പ്രതിമയ്ക്കുളളത്.

പ്രതിമയുടെയും പാലുകാച്ചലിന്റെയും വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്. മൂന്ന് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ കാറപകടത്തിലാണ് മാധവിമരിച്ചത്. മാധവിയുടെമരണം കുടുംബത്തിന് വലിയ ആഘാതമായി. credit : First Show