ഇനി ഓണം കളറാകും !! ബേസിൽ ജോസഫ് ഇന്ദ്രൻസ് കൂട്ടുകെട്ടിൽ പാൽത്തു ജാൻവർ പ്രേക്ഷകരിലേക്ക്… | Palthu Janwar Movie Release Malayalam

Palthu Janwar Movie Release Malayalam : പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഓണാവധിയിൽ പുറത്തിറങ്ങാനുള്ള ചിത്രമാണ് പാൽത്തൂ ജാൻവർ.പേരിലെ കൗതുകം കൊണ്ട് തന്നെ ആളുകൾ ഈ സിനിമയെ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. സംഗീത് പി രാജൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ബേസിൽ ജോസഫ് ഇന്ദ്രൻസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി വേഷമിടുന്നത്. നടൻ സംവിധായകൻ എന്നീ നിലകളിൽ ബേസിൽ ആരാധകർക്ക് പ്രിയപ്പെട്ടവനാണ്.

കുഞ്ഞിരാമായണം, മിന്നൽ മുരളി, ഗോദ എന്നീ ജനപ്രിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെയാണ് ബേസിൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയത്. കക്ഷി അമ്മിണി പിള്ള, ലവ് ആക്ഷൻ ഡ്രാമ, കെട്ടിയോൾ ആണ് എന്റെ മാലാഖ, ഗൗതമന്റെ രഥം, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റർസ്, ജാനെ മൻ, ജാക്ക് ആൻഡ് ജിൽ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിനേശ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവരാണ് ഈ സിനിമയുടെ നിർമ്മാതാക്കൾ.

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.ഓണച്ചിത്രമായ പാൽത്തൂ ജാൻവറിന്റെ സെൻസറിംഗ് കഴിഞ്ഞ വിവരമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ടിന്ആണ് ചിത്രം തിയേറ്ററുകളിലെത്തുക.ചിത്രത്തിന്റെ പോസ്റ്റർ കാണികളിൽ ആശ്ചര്യമുണർത്തുന്നതാണ്. പശുവിനെയും എടുത്തുനിൽക്കുന്നബേസിലിന്റെ പോസ്റ്റർ കാണികളിൽ ആകാംഷ നിറക്കുന്നു.

ഇന്ദ്രൻസ്, ദിലീഷ് പോത്തൻ,ഷമ്മി തിലകൻ,ജോണി ആന്റണി, ശ്രുതി സുരേഷ്, ജയ കുറുപ്പ്, തങ്കം മോഹൻ, സ്റ്റെഫി സണ്ണി,വിജയ കുമാർ, സിബി തോമസ്,ജോജി ജോൺ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾഎന്നാൽ ഇവർക്കെല്ലാം ഒപ്പം മോളിക്കുട്ടി എന്ന പശുവിനും സിനിമയിൽ പ്രത്യേക വേഷം ഉണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്കുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് പാൽത്തു ജാൻവർ.

Rate this post