പല്ലിലെ പോട് വന്ന ഭാഗത്തുള്ള വേദന മാറാനും മോണ പഴുപ്പ് മാറുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം.!!

പല്ലിലെ പോട്, മോണ പഴുപ്പ് ഇതൊക്കെ പലരും നേരിടുന്ന പ്രശ്നമാണ്. പലപ്പോഴും മരുന്ന് കഴിച്ചാലും വേദന മാറുമെങ്കിലും വീണ്ടും ഇത് തന്നെ തുടരും. ഇതൊക്കെ മാറുന്നതിന് ഉള്ള മരുന്ന് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.

യാതൊരു സൈഡ് എഫക്റ്റും ഇല്ലാത്ത ഒരു പ്രതിവിധിയാണിത്. വീട്ടിലുള്ള 3 സാധനങ്ങൾ മാത്രം മതി ഇത്തരം പല്ലിലെ കേടുകൾ മാറ്റിയെടുക്കാൻ. ഇതിനായി നമുക്ക് വേണ്ടത് കുരുമുളക്, ഗ്രാമ്പൂ, വെളുത്തുള്ളി ഇവയാണ്. മോണപഴുപ്പിനും പല്ലുവേദനക്കും ഉപയോഗിക്കുന്ന ഒന്നാണ് കുരുമുളക്.

വായ്നാറ്റം മാറുന്നതിന് ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഈ മൂന്നു സാധനങ്ങളും നന്നായി പൊടിച്ചെടുക്കുക. ഒരുപാട് വെള്ളമാക്കരുത്. ഇതിൽ നിന്ന് ഒരൽപം എടുത്ത് പല്ലിൻറെ പോടുള്ള ഭാഗത്ത് വെക്കുക. പതിനഞ്ചു മിനിട്ടു കഴിഞ്ഞതിനുശേഷം തുപ്പി കളയാവുന്നതാണ്.

വായ നല്ല തണുത്ത വെള്ളം കൊണ്ട് കഴുകണം. ആഴ്ചയിൽ 2 ദിവസമെങ്കിലും ഇത് ഉപയോഗിക്കുക. പോടിൽ വെക്കുന്നതുകൊണ്ട് തന്നെ പല്ലു വേദന മാറിക്കിട്ടും. ഇളം ചൂടുവെള്ളത്തിൽ ഈ പേസ്റ്റ് ഇട്ട് കഴുകുകയാണെങ്കിൽ മോണ പഴുപ്പ് മാറിക്കിട്ടും. credit : Home tips by Pravi