ഇത് കണ്ടാൽ വരച്ചതാണെന്നേ പറയൂ.. പച്ചില ഉപയോഗിച്ച് ഒരു കിടിലൻ ബോട്ടിൽ ആർട്ട് 👌👌

എല്ലാവര്ക്കും ഒരുപോലെ ചിത്രങ്ങൾ വരയ്ക്കാൻ കഴിവുള്ളവരാകില്ല. അതുകൊണ്ട് തന്നെ ബോട്ടിൽ ആര്ട്ട് ചെയ്യുമ്പോൾ ചിത്രം വരക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ അത് ഒഴിവാക്കുകയാണ് പതിവ്. വരയ്ക്കാൻ അറിയാത്തവർക്ക് വളരെ എളുപ്പത്തിൽ തന്നെ വരയ്ക്കാൻ പറ്റുന്ന ഒരു ഐഡിയയാണിത്.

ബോട്ടിൽ ആർട് ചെയ്യാൻ ആദ്യം തന്നെ ബോട്ടിൽ എടുത്ത് മുഴുവനായി പെയിന്റ് ചെയ്യുക. പെയിന്റ് ബ്രഷ് ഉപയോഗിക്കുമ്പോൾ പെയിന്റ് പിടിക്കുന്നില്ല എങ്കിൽ സ്പോഞ്ചുപയോഗിച്ച് പെയിൻറ് ചെയ്യാവുന്നതാണ്. അതിനുശേഷം ബോട്ടിൽ നല്ലതുപോലെ ഉണ്ടാക്കിയെടുക്കുക.

ഇല എടുത്ത് അതിൻറെ ഒരു സൈഡ് മുഴുവനായും പെയിൻറ് ചെയ്യുക. എന്നിട്ട് ബോട്ടിലിൻറെ മുകളിൽ അമർത്തിവെക്കുക. ഇങ്ങനെ ഓരോ ഇലയും കുറച്ച് ഗ്യാപ്പ് വിട്ട് വെക്കാവുന്നതാണ്. മറ്റൊരു പെയിന്റ് എടുത്ത് സ്പോന്ജ് ഉപയോഗിച്ച് പെയിന്റ് ചെയ്യുക.

ബോട്ടിലിൻറെ ബാക്കിഭാഗം ഡെക്കറേറ്റ് ചെയ്ത ശേഷം ഇല എടുത്തു മാറ്റാം. എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: THASLIS DESIGNING