ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കി പോകും ഈ അടിപൊളി പലഹാരം!!!

വളരെ ടേസ്റ്റിയും ഹെൽത്തിയുമായിട്ടുള്ള പലഹാരത്തിന്റെ റെസിപ്പി ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഇത് ഉണ്ടാക്കാനും കഴിക്കാനും നിങ്ങൾ ശ്രമിക്കമെന്ന് ഉറപ്പാണ്. വളരെ എളുപ്പത്തിലുള്ള ഈ സ്‌നാക്ക് ഉണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്.

ആവശ്യമായ സാധനങ്ങൾ:

  • ഉരുളക്കിഴങ്ങ് 3
  • കാരറ്റ് 1
  • ഉള്ളി 1
  • കാപ്‌സിക്കം 1
  • പച്ചമുളക് 3
  • മല്ലിയില
  • കോൺഫ്‌ളവർ 6 ടേബിൾ സ്പൂൺ
  • ഉപ്പ്
  • കുരുമുളക് ആവശ്യത്തിന്

ഉരുളക്കിഴങ്ങ് വേവിച്ച് പൊടിച്ചെടുക്കുക. കാരറ്റ് കാപ്‌സിക്കം എന്നിവ ഗ്രേറ്റ് ചെയ്യുക. ഉള്ളി പച്ചമുളക് മല്ലിയില എന്നിവ പൊടിയായി അരിഞ്ഞ് അല്പം ഉപ്പും ചത്തച്ച മുളക്, കോൺഫ്‌ളവർ ചേർത്ത് നന്നായി കുഴച്ച് മിക്‌സ് ചെയ്യുക. ഒരു ചപ്പാത്തി പരുവത്തിൽ കുഴച്ച് എടുക്കാം. എന്നിട്ട് അവ ചെറിയ ഉരുളകളാക്കി വയ്ക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേയ്ക്ക ഉരുളകൾ ഇട്ട് എല്ലാ ഭാഗവും മൊരിയിച്ച് വറുത്ത് കോരുക. സ്വാദിഷ്ഠമായ വെജിറ്റബിൾ ബോൾസ് റെഡി. അത് ടുമാറ്റോ കച്ചപ്പിനൊപ്പമോ ചില്ലി പേസ്റ്റിനൊപ്പമോ വിളമ്പാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.