നിങ്ങളുടെ വീട്ടിലെ പാചക ഗ്യാസ് പെട്ടന്ന് തീർന്നു പോകുന്നുണ്ടോ? പാചക ഗ്യാസ് ലാഭിക്കാനുള്ള വഴികളിതാ.!!!

ഒരു വീട്ടിൽ ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് കുക്കിങ് ഗ്യാസ്. പലപ്പോഴും അത് പെട്ടന്ന് തീർന്നു പോലകുന്നു എന്നാൺ പലരുടേയും പരാതി. നമ്മുടെ അശ്രദ്ധമൂലമായിരിക്കാം മിക്കപ്പോഴും ഇത് സംഭവിക്കുന്നത്. അത്തരത്തിൽ ഗ്യാസ് തീർന്നു പോകാതെ സൂക്ഷിക്കാനുള്ള ചില ടിപ്‌സുകളിതാ. പാചകം ചെയ്യുന്ന സമയത് പാകം ചെയ്യാൻ ആവശ്യമായ സാധനങ്ങൾ അടുപ്പിന്റെ അടുത്ത് തന്നെ സൂക്ഷിക്കുക. ഗ്യാസോണാക്കി ഇട്ടിട്ട് സാധനങ്ങൾ തിരയാൻ പോകണ്ട.

ആവിയിൽ വേവിക്കുന്ന സാധനങ്ങൾ ഉണ്ടാക്കുന്ന സമയത്ത് വെള്ളം തിളക്കുന്ന വരെ ഉയർന്ന ഫ്‌ളെയിമിൽ ഗ്യാസ് വയ്ക്കുക വെള്ളം തിളച്ച് തഴിഞ്ഞാൽ തീ ചുരുക്കുക. ഇങ്ങനെ വച്ചാലും ഭക്ഷണ സാനങ്ങൾ വെന്തു കിട്ടും. പുട്ടുണ്ടാക്കുമ്പോഴും മുട്ട പുഴുങ്ങുമ്പോഴും ഇത് പരീക്ഷിക്കുക. ചുവട് പരന്ന പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കാൻ ശ്രമിക്കുക. ബർണ്ണർ മൂടുന്ന തരത്തിലുള്ള പാത്രങ്ങളെടുത്താൽ തീ പുറത്തേയ്ക്കാകാതെ നിൽക്കും. ഗ്യാസ് ബർണ്ണർ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. പാൽ, ചോറ് മുതലായവ തിളച്ച് തൂവുമ്പോൾ അതിന്റെ അവശിഷ്ടങ്ങൾ ബർണ്ണറിൽ പറ്റി പിടിക്കാൻ സാധ്യതയുണ്ട്. ഇത് ഗ്യാസ് നഷ്ടമുണ്ടാക്കും. ചെറിയ പിന്നുകൾ ഉപയോഗിച്ച് ബർണ്ണറുകൾ വൃത്തിയാക്കുക.

പാത്രം കഴുകിയ നനവോടു കൂടി ഗ്യാസിൽ വയ്ക്കുന്ന സ്വഭാവം നമുക്കുണ്ട്. ഇതിലെ വെള്ളം വറ്റി വരുന്ന വരെ ഒരുപാട് ഇന്ധനം നഷ്ടപ്പെടും. അതിനാൽ കഴുകിയ പാത്രം നന്നായി തുടച്ചതിനു ശേഷം അടുപ്പിൽ വയ്ക്കുക. മിക്കവാറു എല്ലാ ഭക്ഷണത്തിലും ഉപയോഗിക്കുന്ന സാധനമാണ് സവാള. സവാളയിൽ ജലാംശമുണ്ടായതിനാൽ അത് വറ്റി വരാൻ അധികം സമയമെടുക്കും. ഇത്തരം സാഹചര്യങ്ങളിൽ സവാള അരിഞ്ഞ് അൽപസമയം അത് വെയിലത്ത് വയ്ക്കുക. അതിലെ വെള്ളം വറ്റിയ ശേഷം പാചകത്തിനായി ഉപയോഗിക്കാം.

പയറുകളും ധാന്യങ്ങളും നന്നായി കുതിർത്ത ശേഷം വേവിക്കുക. നന്നായി കുതിർന്ന ധാന്യങ്ങളാണെങ്കിൽ പെട്ടന്ന് തന്നെ അത് വെന്ത് കിട്ടും സമയവും ഇന്ധനവും ലാഭം. ഭക്ഷണം അടച്ചു വച്ച് വേവിക്കാൻ ശ്രദ്ധിക്കുക. വെള്ളം തുറന്ന് വച്ച് തിളപ്പിക്കുമ്പോൾ അതിലെ ആവി പുറത്തു പോവുകയും തിളച്ച് വരാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും. ഇത് ഇന്ധന നഷ്ടമുണ്ടാക്കും. പത്തിരി, ദോശ ചപ്പാത്തി എന്നി ഉണ്ടാക്കുമ്പോൾ, ഏറ്റവും അവസാനത്തേത് ഉണ്ടാക്കി തീരാറായ സമയത്ത് ഗ്യാസ് ഓഫാക്കുക. പാനിന്റെ ചൂടിൽ തന്നെ ബാക്കി വെന്തോളും. ഇറച്ചി വേവിക്കുന്ന സമയത്ത് അത് കുക്കറിലിട്ട് വേവിക്കാൻ ശ്രമിക്കുക. മറ്റ് പാത്രങ്ങൾ ഉപയോഗിച്ചാൽ വെന്തു വരാൻ സമയമെടുക്കും.

വീട്ടിൽ ഇടയ്ക്കിടെ ചൂടുവെള്ളം ആവശ്യമുള്ളവരുണ്ടെങ്കിൽ അവർക്കായി വെള്ളം തിളപ്പിച്ച് ഫ്‌ളാസ്‌കിൽ ഒഴിച്ചു വയ്ക്കുക. ഇടയ്ക്കിടെ തിളപ്പിക്കേണ്ട ആവശ്യമില്ല. കുറച്ച് ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് ചെറിയ പാത്രങ്ങൾ ഉപയോഗിക്കുക. അൽപം ഭക്ഷണം പാകം ചെയ്യാൻ വലിയ പാത്രങ്ങൾ ഉപയോഗിച്ചാൽ അത് ചൂടായി വരാൻ ഒരുപാട് സമയവും ഇന്ധനവും ആവശ്യമായി വരും. ഫ്രോസൺ സാധനങ്ങൾ പാകം ചെയ്യുമ്പോൾ അത് ആദ്യമേ പുറത്തെടുത്ത് വയ്ക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ അതിന്റെ തണുപ്പ് മാറി വരാൻ ഒരുപാട് സമയം ആവശ്യമായി വരും. മികച്ച ഗുണനിലവാരമുള്ള ഗ്യാസ് സ്റ്റൗ നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. നല്ല ഉത്പന്നമാണെങ്കിൽ ഗ്യാസ് ലാഭിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ചെറിയ ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ ഇന്ധന ചിലവ് നിങ്ങൾക്ക് കുറയ്ക്കാൻ സാധിക്കും.