ഇന്ത്യയിൽ നിന്ന് ആര്‍ ആര്‍ ആര്‍ ഉൾപ്പടെ അഞ്ചു ചിത്രങ്ങൾ ഓസ്കാർ യോഗ്യത പട്ടികയിൽ ഇടം നേടി; ചിത്രങ്ങൾ ഇവയൊക്കെ… | Oscar Nominated Indian Movies Malayalam

Oscar Nominated Indian Movies Malayalam : ഇന്ത്യന്‍ ചിത്രങ്ങളായ ആര്‍ ആര്‍ ആര്‍, ഗംഗുഭായ് കത്ത്യാവാടി, കാശ്‌മിര്‍ ഫയല്‍സ്, കാന്താര ഉള്‍പ്പെടെ 301 ചിത്രങ്ങളാണ് ഓസ്‌കാറിനായി ഇപ്പോൾ യോഗ്യത നേടിയത്.ഈ ചിത്രങ്ങൾ ഉള്‍പ്പെട്ടതായി കണ്ടത് അകാദമി ഓഫ് മോഷന്‍ പിക്ച്ചേഴ്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ട ലിസ്റ്റിലാണ്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്,വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങളാണ്. എന്നാൽ ആദ്യ പട്ടികയില്‍ ഇടം നേടിയെന്നിരിക്കെ ഈ ചിത്രങ്ങളെല്ലാം ജനുവരി 24 നു പ്രഖ്യാപിക്കുന്ന അവസാന ലിറ്റിലുമുണ്ടാകുമെന്ന് ഉറപ്പു നൽകാനാവില്ല.

പാന്‍ നെലിന്റെ ചെല്ലോ ഷോ, ആര്‍ മാധവന്റെ റോക്കറ്ററി ദി നമ്ബി എഫക്റ്റ്, വിവേക് അഗ്നിഹോത്രിയുടെ കാശ്‌മിര്‍ ഫയല്‍സ്, മറാത്തി ചിത്രം മെ വസന്ത്റാവോ,തുജ്യാ സാതി കഹി ഹി, ഇരവിന്‍ നിഴല്‍, കന്നഡ ചിത്രം വിക്രാന്ത് റോണ എന്നീ ചിത്രങ്ങളും ഓസ്‌കാര്‍ പട്ടികയില്‍ ഉണ്ട്.കാശ്‌മിര്‍ ഫയല്‍സ് ഓസ്‌കാര്‍ 2023 ലെ ചുരുക്ക പട്ടികയില്‍ ഇടം നേടി. ഇന്ത്യന്‍ നിന്നുള്ള അഞ്ച് ചിത്രങ്ങളിൽ ഒന്നാണിത്.
കൂടാതെ റിഷഭ് ഷെട്ടിയും അഭിനന്ദനം അറിയിച്ച്കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിരുന്നു. “കാന്താര ഓസ്‌കാറിലെ രണ്ട് വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി.

ഓസ്‌കാര്‍ വേദിയില്‍ കാന്താര എത്തുന്നതു കാണാന്‍ കാത്തിരിക്കയാണെന്നും” റിഷഭ് ഷെട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.ഡോക്യുമെന്‍റ്ററി വിഭാഗത്തില്‍ ഷൗനക്ക് സെനിന്റെ ഓള്‍ ദാറ്റ് ബ്രത്‌സ്, കാര്‍ത്തികി ഗോണ്‍ സാല്‍സിന്റെ ദി എലിഫന്‍ഡ് വിസ്പ്പേഴ്സ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെല്ലോ ഷോ, ആര്‍ ആര്‍ ആര്‍, ഓള്‍ ദാറ്റ് ബ്രത്‌സ് ,ദി എലിഫന്‍ഡ് വിസ്പ്പേഴ്സ് എന്നിവ നാലു വ്യത്യസ്ത വിഭാഗങ്ങളില്‍ മത്സരിക്കാനുള്ള യോഗ്യതയും നേടികഴിഞ്ഞു.

ചെല്ലോ ഷോ മികച്ച അന്താരാഷ്ട്ര ചലച്ചിത്രം എന്ന വിഭാഗത്തില്‍ മത്സരിക്കുമ്ബോള്‍ ആര്‍ആര്‍ആര്‍ ലെ “നാട്ടു നാട്ടു” എന്ന പാട്ട് മികച്ച സംഗീതം എന്ന വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ഓള്‍ ദാറ്റ് ബ്രത്‌സ് ഡോക്യുമെന്‍റ്ററി ഫീച്ചര്‍ വിഭാഗത്തിലും, ദി എലിഫന്‍ഡ് വിസ്പ്പേഴ്സ് ഡോക്യുമെന്‍റ്ററി ഷോര്‍ട്ടിലും യോഗ്യത നേടിയിട്ടുണ്ട്. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് നാലു ചിത്രങ്ങള്‍ ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടുന്നത്.

Rate this post