“ചിക്കൻ ബിരിയാണി മുഖ്യം ബിഗിലെ” 😍😍 പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ പ്രാർത്ഥിക്കണം 😅😅

ഓണാഘോഷത്തിന്റെ ഭാഗമാണ് പൂക്കളമൊരുക്കൽ. ചിലയിടങ്ങളിൽ പൂക്കൾ കൊണ്ട് കളം വരയ്ക്കുമ്പോൾ ചിലയിടങ്ങളിൽ അരിമാവ് കൊണ്ടാണ് കോലം വരക്കുന്നത്. പൂക്കളത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് തൃക്കാക്കരയപ്പനുള്ളത്.

തൃക്കാക്കരപ്പൻറെ പ്രതിഷ്ട വെച്ച കോലത്തിനടുത്തിരുന്ന് പ്രാർത്ഥിക്കുന്ന ഒരു കുട്ടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. “എന്നെ കാത്തോളണേ എല്ലാതും തരണേ എന്ന് പറയുന്നതിനൊപ്പം എനിക്ക് ചിക്കൻ ബിരിയാണി തരണേ എന്നും കുഞ്ഞുമോൾ പ്രാര്ഥിക്കുന്നുണ്ട്.

ഈ പ്രാർത്ഥനയാണ് ഇവിടെ ഏറ്റവും രസകരം. എന്താണ് പ്രാര്ഥിക്കേണ്ടതെന്ന് അടുത്തുനിന്ന് പറഞ്ഞുകൊടുക്കുന്നുണ്ടെങ്കിലും നിഷ്കളങ്കമായി ഈ കുട്ടി പറയുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

കേരളത്തിൽ പലയിടങ്ങളിലും തൃക്കാക്കരയപ്പനെ ഒരുക്കുമെങ്കിലും കൂടുതലായും തൃശൂര്‍ജില്ലയിലെ തെക്കന്‍ ഭാഗങ്ങളിലാണ് തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. തൃക്കാക്കരയിലെ പ്രധാന പ്രതിഷ്ഠയായ വാമനമൂര്‍ത്തിയാണ് മലയാളികളുടെ പ്രിയദേവനായ തൃക്കാക്കരയപ്പന്‍.