സഹതാരം ഉപേക്ഷിച്ചതോടെ നഷ്ടമായ തൻറെ സിനിമയുടെ ഓർമ്മകളുമായി ബാബു ആൻറണി.!!

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആരെന്ന് ചോദിച്ചാൽ ഒരേ ഒരു പേരേ പറയാൻ ഉണ്ടായിരുന്നുള്ളൂ അത് ബാബു ആൻറണിയാണ്. മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ത്രില്ലടിപ്പിക്കുന്ന പ്രകടനമായിരുന്നു ബാബു ആൻറണിയുടേത്. മാർഷ്യൽ ആർട്സ് ലുള്ള പ്രാവീണ്യവും ആക്ഷൻ രംഗങ്ങളിൽ ബ്രൂസിലിയെ പോലെയുള്ള മെയ് വഴക്കവുമാണ് അദ്ദേഹത്തെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ സഹായിച്ചത്.

അദ്ദേഹത്തിൻറെ ഹെയർസ്റ്റൈലും സംസാരശൈലിയും ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. അക്കാലത്ത് സിനിമയിൽ ബാബു ആൻറണി ആണ് നായകൻ അല്ലെങ്കിൽ സഹ നായകൻ എന്നറിഞ്ഞാൽ ചെറുപ്പക്കാർ തുടങ്ങി കുട്ടികൾ വരെ ആവേശം കൊള്ളുമായിരുന്നു.ചിലമ്പ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം ആദ്യമായി സിനിമയിലേക്ക് വരുന്നത്. വില്ലൻ കഥാപാത്രങ്ങളിലൂടെ ആണ് അദ്ദേഹം തൻറെ അഭിനയ ജീവിതം ആരംഭിച്ചത്.

ഇപ്പോൾ ഗംഭീരമായ ഒരു തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ഈ ആക്ഷൻ സ്റ്റാർ. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. തൻറെ പഴയ സിനിമകളിലെ ആക്ഷൻ രംഗങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. നിർഭാഗ്യമെന്നു പറയട്ടെ അദ്ദേഹത്തിന് ഈ ചിത്രം പൂർത്തിയാക്കാനായില്ല.

“സഹതാരം ഉപേക്ഷിച്ചു പോയതിനാൽ എനിക്ക് പൂർത്തിയാക്കാൻ പറ്റാതെ പോയ പാളയത്തിൽ നിന്നുള്ള ചിത്രമാണിത്.പിന്നീട് കുറച്ചു മാസങ്ങൾക്ക് ശേഷം അദ്ദേഹം തിരികെ വന്നതോടെ ചിത്രീകരണം വീണ്ടും ആരംഭിച്ചെങ്കിലും എനിക്ക് ചിത്രത്തിൻറെ ഭാഗമാകാൻ സാധിച്ചില്ല ബാബു ആൻറണി പറയുന്നു ” തൻറെ ഈ ചിത്രം പല ഷോപ്പുകളുടെ ചുമരുകളിലും പല പോസ്റ്ററുകളിലും കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ തന്നെ മനസ്സിൽ കൊണ്ടു നടക്കുന്ന ആരാധകരോട് നന്ദി പറയാനും അദ്ദേഹം മറന്നില്ല.