പാറക്കെട്ടുകൾക്കിടയിൽ ഒരു പെൺകുട്ടിയെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ..!? | Optical Illusion Hides a Girl In Rocky Land
Optical Illusion Hides a Girl In Rocky Land : നമുക്ക് സ്വയം നിർണ്ണയിക്കാനാവാത്ത നമ്മുടെ സ്വഭാവ സവിശേഷതകളും മറ്റും ഒപ്റ്റിക്കൽ മിഥ്യാധാരണകൾ ഉപയോഗിച്ച് കണ്ടെത്തുന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ ഒരു കാര്യമാണ്. അതുപോലെ തന്നെ, നമ്മളെ വെല്ലുവിളിക്കുന്ന പസിലുകളും ഒപ്റ്റിക്കൽ മിഥ്യാധാരണകളും കണ്ടുപിടിക്കുക എന്നത് എല്ലാ വ്യക്തികൾക്കും ഒരു ഹരമാണ്. വെല്ലുവിളിയെ ഏറ്റെടുത്ത് കണ്ടെത്തുമ്പോൾ നമ്മൾ വിജയിച്ചതായി സ്വയം മനസ്സിൽ കരുതുകയും അത് നമുക്ക് ആവേശവും ആത്മവിശ്വാസവും പകരുകയും ചെയ്യുന്നു.
ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ കാണിക്കുന്നത് 2016-ൽ സോഷ്യൽ മീഡിയ സൈറ്റായ Imgur-ൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. ചിത്രത്തിൽ കാണുന്ന പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതിയിൽ മറഞ്ഞിരിക്കുന്ന പർപ്പിൾ ഹൂഡി ധരിച്ച് ക്യാമറയ്ക്ക് നേരെ കൈ വീശുന്ന ഒരു പെൺകുട്ടിയെ കണ്ടെത്താനാകുമോ? എന്നാണ് ഈ ഒപ്റ്റിക്കൽ മിഥ്യ നിങ്ങൾക്ക് മുന്നിൽ വെക്കുന്ന വെല്ലുവിളി. പക്ഷെ, അത് അത്ര ലളിതമല്ല, കാരണം ശിലാരൂപങ്ങളുടെ നിഴലുകളും വിള്ളലുകളും അവളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ളതാക്കുന്നു.

എങ്കിലും അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അവളെ കണ്ടെത്താൻ കഴിയും! വെല്ലുവിളി ഏറ്റെടുത്ത് പരിശ്രമിക്കുക, പെൺകുട്ടിയെ കണ്ടെത്താൻ നിങ്ങൾക്ക് ആവശ്യമായ ഉപദേശങ്ങളുമായി ഞങ്ങളുണ്ട് കൂടെ. ഇനി ആത്മാർത്ഥമായി ശ്രദ്ധയോടെ ചിത്രത്തിലേക്ക് ഒന്ന് നോക്കിക്കെ, പാറക്കൂട്ടം കാണാൻ വന്ന വിനോദ സഞ്ചാരിയായ പെൺകുട്ടിയെ നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ.
നിങ്ങൾ അവളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് ചില സൂചനകൾ നൽകാം. അവൾ ചിത്രത്തിന്റെ താഴത്തെ പകുതിയിലാണ് ഉള്ളത്. അവിടെ, ഏകദേശം ചിത്രത്തിന്റെ നടു ഭാഗത്തുള്ള നീളമുള്ള, കുതിച്ചുയരുന്ന പാറയുടെ അറ്റത്ത് സ്ഥാനം പിടിച്ചിരിക്കുന്നു. പെൺകുട്ടി ഒരു പർപ്പിൾ ഹൂഡി ധരിച്ച് ക്യാമറയ്ക്ക് നേരെ കൈ വീശുന്നുണ്ട്. ഒരു സഹായവുമില്ലാതെ നിങ്ങൾ വിനോദസഞ്ചാരിയെ കണ്ടെത്തിയെങ്കിൽ നിങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.