ഓണത്തിന് ഒരു സ്പെഷ്യൽ മധുരമായാലോ; ഇത്തവണത്തെ ഓണം കൂടുതൽ മധുരമാക്കാൻ ഒരു വെറൈറ്റി ഐറ്റം… | Onam Special Sweet Dish Recipe Malayalam

Onam Special Sweet Dish Recipe Malayalam : ഇത്തവണത്തെ ഓണസദ്യക്ക് വിളമ്പാൻ ഒരു ടേസ്റ്റി മധുരപ്പച്ചടി ആയാലോ.? സദ്യ കെങ്കേമം!! എല്ലാ ഓണത്തെയും പോലെ ഒരേ രുചിയിൽ തന്നെ ഒതുങ്ങിക്കൂടാതെ ഇത്തവണ നമുക്ക് പച്ചടി ഒന്ന് സ്പെഷ്യൽ ആക്കിയാലോ? ഒരു സ്പെഷ്യൽ പച്ചടി നമുക്ക് പരിചയപ്പെടാം. സദ്യ സ്പെഷ്യൽ മധുരപ്പച്ചടി. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഒരു പൈനാപ്പിൾ തൊലികളഞ്ഞ് ചെറുതായി കഷണങ്ങളാക്കി അര ടീസ്‌പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കുറച്ച വെള്ളം, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കുയുക.

കുക്കർ വെച്ച് ചെറുതീയിൽ 4വിസിൽ ആയാൽ ഓഫ് ചെയ്യുക. ശേഷം കുക്കർ തുറന്ന് അത് ഒരു കലചട്ടിയിലേക്ക് മാറ്റി ചെറിയ പഴം, കുറച്ച് ചൂടുവെള്ളം, കറിവേപ്പില എന്നിവ ചേർത്തിളക്കി 5 മിനിറ്റോളം വേവിക്കുക. ഇതേസമയം ഇതിലേക്കാവശ്യമായ തേങ്ങയുടെ അരപ്പ് റെഡിയാക്കാം. അതിനായി ആവശ്യത്തിന് തേങ്ങ , 2പച്ചമുളക്, കാൽടീസ്പൂൺ ചെറിയ ജീരകം, 3റ്റേബിൾസ്‌പൂൺ തൈര്, അരടീസ്പൂൺ കടുക് എന്നിവ ചേർത്ത് അരച്ചെടുക്കുക. വേവിച്ച് വച്ച പച്ചടിക്കൂട്ടിലേക്ക് 15കറുത്ത മുന്തിരി ചേർക്കുക. എന്നിട്ട് അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർത്തിളക്കി യോജിപ്പിക്കുക.

ശേഷം 5റ്റേബിൾസ്‌പൂൺ തൈര് ഒരു മിക്സിയിൽ പതിയെ വിപ്പ് ചെയ്തെടുക്കുക. ഇനി തിളച് ച്കൊണ്ടിരിക്കുന്ന പച്ചടിയിലേക്ക് 2ടേബിൾസ്പൂൺ പഞ്ചസാരയും വിപ്പ് ചെയ്ത തൈരും ചേർത്തിളക്കി തീ ഓഫ് ചെയ്യുക. പച്ചടി വറവിടാനായി ഒരു പാത്രം വെക്കുക. അതിലേക്ക് 3റ്റേബിൾസ്‌പൂൺ വെളിച്ചെണ്ണയും അര ടീസ്‌പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. നാല് വറ്റൽ മുളക്, കറിവേപ്പില എന്നിവയും ചേർത്തിളക്കി മധുര പച്ചടിയിലേക്ക് ഒഴിച്ച് ഇളക്കി മിക്സ് ചെയ്യുക.

സ്വാദിഷ്ടമായ സദ്യ സ്പെഷ്യൽ മധുരപ്പച്ചടി റെഡി. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Veena’s Curryworld