സദ്യ സ്പെഷ്യല്‍ നാരങ്ങ കറി 😋😋 ഓണത്തിന് സദ്യക്കൊപ്പം വിളമ്പാൻ സ്വാദിഷ്ടമായ നാരങ്ങ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌

വടുക പുളി നാരങ്ങ, കറി നാരങ്ങ എന്നൊക്കെ വിളിപ്പേരുള്ള നാരങ്ങ നന്നായി കഴുകി വൃത്തിയാക്കി തൊലി അവിടവിടെ ഒക്കെ ഒന്ന് കളയുക. അതിനു ശേഷം കട്ട് ചെയ്ത് ഉള്ളിലുള്ള വെളുത്ത ഭാഗവും, അരിയും കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക.

ഒരു പാത്രത്തിൽ രണ്ട് നാരങ്ങയുടെ വലുപ്പത്തിൽ പുളി വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ചെറിയ കഷ്ണം ശർക്കര കൂടി ചേർത്ത് ഇളക്കി വെക്കുക. പുളിയും, ശർക്കരയും വെള്ളത്തിൽ കലക്കി നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് 3സ്പൂൺ വിനിഗർ കൂടി ചേർത്ത് മാറ്റി വെക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് നാരങ്ങ അഞ്ചു മിനിറ്റ് വേവിച്ചെടുക്കണം. അതും മാറ്റി വെക്കുക.

വേറൊരു ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉലുവ , ഇഞ്ചി, പച്ചമുളക്, വറ്റൽ മുളക് മൂപ്പിച്ചതിലേക്ക് മഞ്ഞൾ, മുളക് പൊടികൾ ചേർത്ത് ചൂടാക്കി പുളി, ശർക്കര വെള്ളം, ഉപ്പ് ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഇതിലേക്ക് നാരങ്ങ ചേർത്തിളക്കി യോജിപ്പിച്ചു തണുത്ത ശേഷം വിളമ്പാം. സദ്യക്കൊപ്പം വിളമ്പാൻ നല്ലൊരു നാരങ്ങ കറിയാണ്‌. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Pretty Plate

നിമിഷങ്ങൾക്കുള്ളിൽ മൊരിഞ്ഞ വട ഉണ്ടാക്കാം :