വിഷ്ണുവിനെ പുറത്താക്കിയത് ശരിയായില്ല.!! ബിഗ് ബോസിനെതിരെ ഒമർ ലുലു രൂക്ഷ വിമർശനം; ഇത്രയും നുണ പറഞ്ഞ മിഥുൻ അല്ലെങ്കിൽ സെറീന ആയിരുന്നു പുറത്തേയ്ക്ക് വരണ്ടത്.!! | Omar Lulu Question Bigg Boss Of Vishnu Joshi Eviction

Omar Lulu Question Bigg Boss Of Vishnu Joshi Eviction : മോഹൻലാൽ അവതാരകനായി എത്തുന്ന ഏഷ്യാനെറ്റ് ബിഗ് ബോസ് ടിക്കറ്റ് ടു ഫിനാലയിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ 10 മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ തുടരുന്നത്. അതിവാശിയേറിയ പോരാട്ടത്തിലൂടെയാണ് ബിഗ് ബോസിന്റെ ഓരോ ദിവസവും മുന്നോട്ടു കടന്നു പോകുന്നത്. കഴിഞ്ഞ ആഴ്ച എവിഷനിലൂടെ സെറീന പുറത്തായി എന്ന് പ്രഖ്യാപിച്ചിരുന്നു.

എങ്കിൽ പോലും സീക്രട്ട് റൂമിൽ ആയ സെറീന വീണ്ടും ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിൽ മിഥുൻ പുറത്താകും എന്നും ചിലർ അനുമാനിക്കുകയുണ്ടായി. ഇന്ത്യൻ ആർമിയെ പറ്റിയുള്ള മിഥുന്റെ പരാമർശമാണ് താരത്തെ പുറത്താക്കുമെന്ന് പ്രേക്ഷകർ അനുമാനിക്കാൻ കാരണം. എന്നാൽ അതും ഉണ്ടായില്ല. ഏറ്റവും ഒടുവിലായി ഈയാഴ്ച എവിക്ഷനിലൂടെ പുറത്തുപോയത് വിഷ്ണുവാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയിൽ നിരവധി പേർ പ്രത്യക്ഷപ്പെടുന്നുണ്ട്.

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ച ഒമർ ലുലു ആണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. തൻറെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഒമർ ലുലു അഭിപ്രായം രേഖപ്പെടുത്തിയത്. ഒന്നുകിൽ സെറിനയോ അല്ലെങ്കിൽ വലിയ നുണ പറഞ്ഞ് മിഥുനോ ആയിരുന്നു പുറത്തുപോകേണ്ടത്. വിഷ്ണുവിനെ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കിയത് ശരിയായില്ലന്നാണ് ഒമര്‍ ലുലുവിന്റെ അഭിപ്രായം ഇതേ അഭിപ്രായം തന്നെയാണ് പ്രേക്ഷകർക്കും ഉള്ളത്. വ്യത്യസ്തമായ രീതിയിൽ ഗെയിമിനെ സമീപിക്കുകയും ഗെയിമിൽ കോമ്പറ്റീഷൻ ഉണ്ടാക്കുകയും ചെയ്യുന്ന വിഷ്ണുവിനെ പോലെ ഒരു നല്ല മത്സരാർത്ഥി പുറത്തുപോയത് ശരിയായില്ല എന്നാണ് എല്ലാവരുടെയും അഭിപ്രായം.

അപ്പോഴും ഫിനാലയിലേക്ക് അടുക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇനി ബിഗ് ബോസ് ഹൗസിനുള്ളിൽ ആരൊക്കെ അവശേഷിക്കും എന്നും ടോപ് ഫൈവില്‍ എത്തുക ആരൊക്കെ ആയിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇതുവരെ ബിഗ് ബോസിന്റെ ഓരോ എപ്പിസോഡും മുന്നോട്ടു പോയിരിക്കുന്നത് നിർവചിക്കാൻ ആകാത്ത വഴികളിലൂടെയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർ കാത്തിരിക്കുകയാണ് ടൈറ്റിൽ വിന്നറെ അറിയാൻ

Rate this post