പാറി പറക്കാൻ ഒരു പുതിയ ബുള്ളറ്റ് മെറ്റിയോറങ്ങട്ടാ അങ്ങട് പൂശി.!! പുതിയ സാരഥിയെ സ്വന്തമാക്കി ഒമർ ലുലു; ഓമറിക്കാക്കു പിന്നെ എന്തും ആവാല്ലോ എന്ന് ആരാധകർ..!! | Omar Lulu Buy New Bullett

Omar Lulu Buy New Bullett : മലയാള സിനിമയ്ക്ക് വ്യത്യസ്തമായ സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഒമർ ലുലു എന്ന ഒമർ അബ്ദുൾ വഹാബ്. 2016-ൽ ആയിരുന്നു മലയാള ചലച്ചിത്ര രംഗത്തേയ്ക്കുള്ള അദ്ദേഹത്തിൻ്റെ കാൽവെപ്പ്. ‘ഹാപ്പി വെഡിംങ് ‘ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനംകവരാൻ ഒമർ ലുലുവിന് കഴിഞ്ഞിരുന്നു.

പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയവ. ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷക പ്രീതി പിടിച്ചുപറ്റുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. അദ്ദേഹം ചെയ്യുന്ന സിനിമകൾക്കും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ബോളിവുഡിലേക്ക് ഞാൻ കാലെടുത്തു വയ്ക്കുകയാണെന്ന് പറഞ്ഞ് ഒമർ ലുലു സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തിരുന്നു.

താരത്തിൻ്റെ വ്യക്തി ജീവിതത്തിലെയും, സിനിമാപരമായ കാര്യങ്ങളൊക്കെ പ്രേക്ഷകരുമായി താരം പങ്കുവയ്ക്കുന്നത് സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. റോയൽ ബുള്ളറ്റിൻ്റെ പുതിയ ട്രെൻറിംങ്ങ് ബൈക്കായ റോയൽ ബുള്ളറ്റ് എൻഫീൽഡ് 350 ഇറങ്ങിയിട്ട് അധികനാൾ ആയിട്ടില്ല.

പുതിയ ബുള്ളറ്റ് വാങ്ങി അതിൻ്റെ ന്യൂ ബുള്ളറ്റായ 350 ആണെന്ന് പങ്കുവച്ചിരിക്കുകയാണ് താരം. പുതിയ സ്റ്റൈൽ ബുള്ളറ്റിൻ്റെ വീഡിയോയ്ക്ക് താഴെ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ആണ് വൈറലായി മാറുന്നത്. ‘പൂശി പെടക്കാൻ പുതിയ ഒരു ബുള്ളറ്റ് മെറ്റിയോറങ്ങട്ടാ പൂശി’ ഈ ക്യാപ്ഷനായിരുന്നു താരം പങ്കുവെച്ചത്, എത്ര ബൈക്കുകൾ വന്നാലും യുവാക്കളുടെ ഹരമായ വണ്ടിയാണ് റോയൽ ബുള്ളറ്റ്. താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഒമർ പുതിയതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് ‘ബാഡ് ബോയ്സ് ‘. ഈ വർഷം തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കണമെന്നാണ് താരത്തിൻ്റെ വാദം.

Rate this post