ഒലിവ് ഓയിലിന്റെ ആരോഗ്യഗുണങ്ങൾ…!

വറുത്ത സാധനങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്നു പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണവും എണ്ണയുടെ ഉപയോഗം തന്നെയാണ്.എണ്ണകള്‍ക്ക് ഒരു ബ്രേക്കിംഗ് പോയന്റുണ്ട്. സ്‌മോക്കിംഗ് പോയന്റ് എന്നു പറയാം. എണ്ണകള്‍ പുകഞ്ഞു തുടങ്ങുന്ന പോയന്റെന്നു വേണം, പറയാന്‍. ഈ പോയന്റില്‍ എത്തുമ്ബോള്‍ എണ്ണകള്‍ പൊതുവേ അനാരോഗ്യകരമാകുന്നു. ക്യാന്‍സര്‍ കാരണമായ കാര്‍സിനോജെനിക് ഉല്‍പാദിപ്പിയ്ക്കുന്ന ഘട്ടം കൂടിയാണിത്. ഇതാണ് എണ്ണകളെ ഈ ഘട്ടം കടക്കുമ്ബോള്‍ അപകടകരമാക്കുന്നതും.

എന്നു കരുതി എണ്ണകള്‍ തീരെ ഉപേക്ഷിയ്ക്കണമെന്നല്ല. ചില എണ്ണകളെങ്കിലും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയുമാണ്. നമ്മുടെ വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവയെല്ലാം ഇത്തരം എണ്ണകളില്‍ പെടുന്നവയാണ്. ഒലീവ് ഓയില്‍ അല്‍പം ദിവസവും കഴിയ്ക്കുന്നത് ഏതെല്ലാം വിധത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നറിയൂ,

ആരോഗ്യകരമായ എണ്ണകളുടെ കാര്യമെടുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കും ഒലീവ് ഓയില്‍. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും എന്നതാണ് വാസ്തവം. ഇതു കൊണ്ടു തന്നെ ഈ എണ്ണ ഒഴിവാക്കുകയല്ല, ദിവസവും അല്‍പം കഴിയ്ക്കുകയാണ് വേണ്ടത്. പാചകത്തിനും ഉപയോഗിയ്ക്കാവുന്നതില്‍ ഏറ്റവും മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ഇത് പാചകത്തിന് ഉപയോഗിയ്ക്കുന്നതിന്റെ രുചി പിടിയ്ക്കുന്നില്ലെങ്കില്‍ ദിവസവും 1 ടീസ്പൂണ്‍ വീതം കഴിയ്ക്കുകയെങ്കിലും ചെയ്യാം. വെറുംവയറ്റില്‍ ഇതൊരു സ്പൂണ്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഇതിലെ വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ദ്ധിയ്ക്കുന്നത് ഒഴീവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.