ഞാനും ഉണ്ടാക്കി നോക്കി; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ വിടില്ല!! സംഭവം അടിപൊളി ആണ് മക്കളെ… | Nurukku Gothambu Payasam Recipe Malayalam

Nurukku Gothambu Payasam Recipe Malayalam : പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. മിക്ക വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. ഇതുപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി എടുക്കാറുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്കൊക്കെ ഇത് കഴിക്കാൻ വളെരെ മടിയാണ്.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നുറുക്ക് ഗോതമ്പ് പായസമായാലോ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് ഒരു നുറുക്ക് ഗോതമ്പ് പായസം ഉണ്ടാക്കാം. ചേരുവകളൊക്കെ കൃത്യമായ അളവിൽ എടുത്താൽ പായസം കെങ്കേമമാക്കാം. ആദ്യം നന്നായി കഴുകിയെടുത്ത മുക്കാൽ കപ്പ് നുറുക്ക്ഗോതമ്പും കാൽ കപ്പ് ചൗവ്വരിയും 2 കപ്പ് വെള്ളത്തിൽ കുക്കറിൽ വേവിച്ചെടുക്കുക. ശേഷം അരക്കപ്പ് വെള്ളത്തിൽ 400 ഗ്രാം ശർക്കരയിട്ട് പാനിയാക്കിയെടുക്കുക.

ആ മണം കേൾക്കുമ്പോൾ തന്നെ വായില്‍ വെള്ളം ഊറും. നേരത്തെ വേവിച്ചു വച്ച നുറുക്ക് ഗോതമ്പിലേക്ക്‌ ശർക്കര പാനി ചേർത്ത് ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്തിളക്കി നന്നായി യോജിപ്പിക്കുക. നന്നായിട്ട് കുറുകി വരുമ്പോൾ ഒരു കപ്പ് പശുവിൻ പാൽ ചേർത്ത് കൊടുക്കുക. ഇനി പശുവിൻ പാലില്ലെന്നു കരുതി വിഷമിക്കേണ്ട തേങ്ങാപ്പാൽ ചേർത്താലും മതി.

നന്നായി തിളപ്പിച്ചെടുത്ത ശേഷം 5 ഏലക്കായ ചതച്ചതും അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റാം. കഴിഞ്ഞില്ല കേട്ടൊ ഈ കിടിലൻ പായസത്തിന്റെ രുചിയും മണവും ഒരു പൊടിക്ക് കൂടെ കൂട്ടാൻ ഒരു കൂട്ട് കൂടെയുണ്ട്. എന്താണെന്നറിയാൻ തിടുക്കമായോ? വേഗം താഴെ കാണുന്ന വീഡിയോ പോയി കണ്ടോളൂ. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : sruthis kitchen